Times of Kuwait-Cnxn.tv
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 40,134 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലത്തേതിലും നാലു ശതമാനം കുറവാണ് ഇന്ന് റിപ്പോർട്ട് ചെയ്ത പ്രതിദിന കേസുകൾ. ഇതോടെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 3,16,95,958.
ഒറ്റ ദിവസം 422 കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,24,773 ആയി. ഇന്നലെ മാത്രം 36,946 പേരാണ് രോഗമുക്തി നേടിയത്. ആകെ രോഗമുക്തരായവർ 3,08,57,467.
4,13,718 രോഗികളാണ് രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത്. 2.81 ശതമാനമാണ് രാജ്യത്തെ നിലവിലെ പോസിറ്റിവിറ്റി നിരക്ക്. 97.36 ശതമാനമാണ് രോഗമുക്തി നിരക്ക്. 47 കോടിയിലധികം പേർക്ക് വാക്സീൻ നൽകിയെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.








More Stories
അറബ് ലോകവുമായുള്ള ചരിത്രബന്ധം ഊട്ടിയുറപ്പിച്ച് ഇന്ത്യ; വിദേശകാര്യ മന്ത്രിമാരുടെ സംഘവുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
റിപ്പബ്ലിക് ദിന വിരുന്ന് സംഘടിപ്പിച്ച് കുവൈറ്റ് ഇന്ത്യൻ സ്ഥാനപതി ; കുവൈറ്റും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതൽ കരുത്താർജിക്കുന്നു
ഇന്ത്യ-കുവൈറ്റ് തന്ത്രപ്രധാന പങ്കാളിത്തത്തിന് ഒരാണ്ട്; കുവൈറ്റിൽ ‘ഇൻക്രെഡിബിൾ ഇന്ത്യ’ ടൂറിസം ക്യാമ്പയിന് തുടക്കമായി