ന്യൂസ് ബ്യൂറോ,ദില്ലി
ദില്ലി : ഇന്ത്യയിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം മുന്‍ ദിവസങ്ങളെ അപേക്ഷിച്ച കുറഞ്ഞ നിരക്കില്‍. 1,49,394 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞദിവസത്തെ അപേക്ഷിച്ച് പുതിയ കേസുകളില്‍ 13 ശതമാനം കുറവ് രേഖപ്പെടുത്തി.
രാജ്യത്തെ പോസിറ്റിവിറ്റി നിരക്ക് 10ല്‍ താഴെെയത്തിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. 9.27 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്.
24 മണിക്കൂറിനിടെ 1072 കോവിഡ് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് ജീവന് നഷ്ടമായവരുടെ എണ്ണം അഞ്ചുലക്ഷം കടന്നു. 5,000,55 ആണ് കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചവരുടെ എണ്ണം.
14,35,569 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 168.47 കോടി ഡോസ് വാക്സിന് ഇതുവരെ വിതരണം ചെയ്തതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
കേരളത്തിലും മഹാരാഷ്ട്രയിലുമാണ് കോവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍. കേരളത്തില്‍ കഴിഞ്ഞദിവസം 51,887 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. 24 മരണങ്ങളും കോവിഡ് മൂലമാെണന്ന് സ്ഥിരീകരിച്ചു.





More Stories
അന്താരാഷ്ട്ര യോഗാ ദിനംത്തോടനുബന്ധിച്ച് കുവൈറ്റിൽ ജൂൺ 19 മുതൽ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ത്രിദിന യോഗാ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു ; മുഖ്യ ചടങ്ങ് സാൽമിയ ബൊളിവാർഡ് സ്റ്റേഡിയത്തിൽ
വി.ഡി. സതീശൻ കേരള മുഖ്യമന്ത്രി; പ്രഖ്യാപനവുമായി കോൺഗ്രസ് ഹൈക്കമാൻഡ്
അറബ് ലോകവുമായുള്ള ചരിത്രബന്ധം ഊട്ടിയുറപ്പിച്ച് ഇന്ത്യ; വിദേശകാര്യ മന്ത്രിമാരുടെ സംഘവുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി