ന്യൂസ് ബ്യൂറോ, ദില്ലി
ദില്ലി: രാജ്യത്ത് കോവിഡ് വ്യാപനത്തിൽ കുറവ് തുടരുമ്പോഴും പ്രതിദിന മരണനിരക്കിൽ രേഖപ്പെടുത്തുന്നത് വൻ വർധന. 24 മണിക്കൂറിനിടെ 1192 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 871 മരണങ്ങളായിരുന്നു സ്ഥിരീകരിച്ചത്.
രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിൽ താഴെയെത്തി. മണിക്കൂറിനിടെ 1.67,059 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
2,54,076 പേർ രോഗമുക്തി നേടി. 17,43,059 സജീവ കേസുകളാണ് ഇപ്പോൾ രാജ്യത്തുള്ളത്. പ്രതിദിന രോഗസ്ഥിരീകരണ നിരക്കും കുറഞ്ഞിട്ടുണ്ട്. 11.69 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്.
രാജ്യത്ത് ഇതുവരെ 1,66,68,48,204 പേർക്കാണ് കോവിഡ് വാക്സിൻ വിതരണം ചെയ്തതെന്ന് കേന്ദ്രം വ്യക്തമാക്കി.








More Stories
അറബ് ലോകവുമായുള്ള ചരിത്രബന്ധം ഊട്ടിയുറപ്പിച്ച് ഇന്ത്യ; വിദേശകാര്യ മന്ത്രിമാരുടെ സംഘവുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
റിപ്പബ്ലിക് ദിന വിരുന്ന് സംഘടിപ്പിച്ച് കുവൈറ്റ് ഇന്ത്യൻ സ്ഥാനപതി ; കുവൈറ്റും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതൽ കരുത്താർജിക്കുന്നു
ഇന്ത്യ-കുവൈറ്റ് തന്ത്രപ്രധാന പങ്കാളിത്തത്തിന് ഒരാണ്ട്; കുവൈറ്റിൽ ‘ഇൻക്രെഡിബിൾ ഇന്ത്യ’ ടൂറിസം ക്യാമ്പയിന് തുടക്കമായി