ന്യൂസ് ബ്യൂറോ, ദില്ലി
ദില്ലി : 24 മണിക്കൂറിനിടെ ഇന്ത്യയിൽ 3.17 ലക്ഷം പേർക്കു പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 3.82 കോടിയായി. പോസിറ്റിവിറ്റി നിരക്ക് 16.41. 24 മണിക്കൂറിൽ രോഗം ബാധിച്ചു മരിച്ചത് 491 പേരാണ്. 13 സംസ്ഥാനങ്ങളിൽ പത്തിലേറെ മരണങ്ങൾ റിപ്പോർട്ട് ചെയ്തു.
സുപ്രീം കോടതി മാർഗനിർദേശങ്ങൾ അനുസരിച്ച് കേരളത്തിൽ കൂട്ടിച്ചേർത്ത 134 മരണങ്ങളും ഇതിൽപെടും. 24 മണിക്കൂറിൽ 2,23,990 പേർ രോഗമുക്തി നേടി. 19,24,051 പേർ നിലവിൽ ചികിത്സയിലുണ്ട്. 9,287 ഒമിക്രോൺ കേസുകളും റിപ്പോർട്ട് ചെയ്തു. രാജ്യാന്തര തലത്തിൽ കോവിഡ് ഏറ്റവും കൂടുതൽ ബാധിച്ച രണ്ടാമത് രാജ്യമാണ് ഇന്ത്യ. യുഎസാണ് ഒന്നാം സ്ഥാനത്ത്.








More Stories
അറബ് ലോകവുമായുള്ള ചരിത്രബന്ധം ഊട്ടിയുറപ്പിച്ച് ഇന്ത്യ; വിദേശകാര്യ മന്ത്രിമാരുടെ സംഘവുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
റിപ്പബ്ലിക് ദിന വിരുന്ന് സംഘടിപ്പിച്ച് കുവൈറ്റ് ഇന്ത്യൻ സ്ഥാനപതി ; കുവൈറ്റും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതൽ കരുത്താർജിക്കുന്നു
ഇന്ത്യ-കുവൈറ്റ് തന്ത്രപ്രധാന പങ്കാളിത്തത്തിന് ഒരാണ്ട്; കുവൈറ്റിൽ ‘ഇൻക്രെഡിബിൾ ഇന്ത്യ’ ടൂറിസം ക്യാമ്പയിന് തുടക്കമായി