Times of Kuwait – കുവൈറ്റ് വാർത്തകൾ
ന്യൂഡൽഹി : ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 27,176 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. നാലു ദിവസമായി പുതിയ രോഗികളുടെ എണ്ണം മുപ്പതിനായിരത്തിൽ താഴെയാണ്. 3,51,087 പേരാണു ചികിത്സയിലുള്ളത്. ആകെ കോവിഡ് ബാധിതരുടെ 1.05 ശതമാനമാണിത്.
38,012 പേർ കൂടി നെഗറ്റീവായതോടെ ആകെ രോഗമുക്തർ 3,25,22,171 ആയി. 284 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 4,43,497. രാജ്യത്തെ രോഗമുക്തി നിരക്ക് 97.62 ശതമാനമാണ്. 82 ദിവസമായി പ്രതിവാര രോഗമുക്തി നിരക്കും
16 ദിവസമായി പ്രതിദിന രോഗമുക്തി നിരക്കും 3 ശതമാനത്തിൽ താഴെയാണ്. ഇതുവരെ 75.89 കോടി ഡോസ് വാക്സീൻ നൽകി. ആകെ 54.60 കോടി പരിശോധനകളാണു നടന്നതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.





More Stories
അന്താരാഷ്ട്ര യോഗാ ദിനംത്തോടനുബന്ധിച്ച് കുവൈറ്റിൽ ജൂൺ 19 മുതൽ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ത്രിദിന യോഗാ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു ; മുഖ്യ ചടങ്ങ് സാൽമിയ ബൊളിവാർഡ് സ്റ്റേഡിയത്തിൽ
വി.ഡി. സതീശൻ കേരള മുഖ്യമന്ത്രി; പ്രഖ്യാപനവുമായി കോൺഗ്രസ് ഹൈക്കമാൻഡ്
അറബ് ലോകവുമായുള്ള ചരിത്രബന്ധം ഊട്ടിയുറപ്പിച്ച് ഇന്ത്യ; വിദേശകാര്യ മന്ത്രിമാരുടെ സംഘവുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി