Times of Kuwait
ന്യൂഡല്‍ഹി: അതിവേഗം വ്യാപിക്കുന്ന ജനിതക മാറ്റം വന്ന കോവിഡ് ബ്രിട്ടണില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഇന്ത്യയില്‍ നിന്ന് യു.കെ.യിലേക്കും തിരിച്ചുമുളള വിമാന സര്‍വീസ് ജനുവരി എട്ട് മുതല്‍ പുനരാരംഭിക്കും. ജനുവരി 8 മുതല്‍ നിയന്ത്രിതമായ രീതിയില്‍ വീണ്ടും വിമാനസര്‍വീസുകള്‍ തുടങ്ങുമെന്ന് കേന്ദ്രവ്യോമയാനമന്ത്രി ഹര്‍ദീപ് സിംഗ് പുരി വ്യക്തമാക്കി.
‘ജനുവരി 8 2021 മുതല്‍ വിമാനങ്ങള്‍ ഇന്ത്യയില്‍ നിന്ന് യുകെയിലേക്കും യുകെയില്‍ നിന്ന് തിരികെയും സര്‍വീസ് തുടങ്ങും. ജനുവരി 23 വരെ ആഴ്ചയില്‍ 15 ഫ്ലൈറ്റുകള്‍ മാത്രമേ സര്‍വീസ് നടത്തൂ. ഡല്‍ഹി, മുംബൈ, ബെംഗളുരു, ഹൈദരാബാദ് എന്നീ നഗരങ്ങളിലേക്ക് മാത്രമേ സര്‍വീസുകളുണ്ടാകൂ.
കൃത്യമായി ഏതെല്ലാം വിമാനങ്ങള്‍, എപ്പോഴെല്ലാം സര്‍വീസ് നടത്തുമെന്ന വിവരം വ്യോമയാന അതോറിറ്റി പുറത്തുവിടും’, ഹര്‍ദീപ് സിംഗ് പുരി ട്വീറ്റ് ചെയ്തു.
ഡിസംബര്‍ അവസാനവാരത്തോടെയാണ് ഇന്ത്യ-യു.കെ. വിമാന സര്‍വീസ് താത്കാലികമായി റദ്ദാക്കിയത്.









More Stories
അറബ് ലോകവുമായുള്ള ചരിത്രബന്ധം ഊട്ടിയുറപ്പിച്ച് ഇന്ത്യ; വിദേശകാര്യ മന്ത്രിമാരുടെ സംഘവുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
റിപ്പബ്ലിക് ദിന വിരുന്ന് സംഘടിപ്പിച്ച് കുവൈറ്റ് ഇന്ത്യൻ സ്ഥാനപതി ; കുവൈറ്റും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതൽ കരുത്താർജിക്കുന്നു
ഇന്ത്യ-കുവൈറ്റ് തന്ത്രപ്രധാന പങ്കാളിത്തത്തിന് ഒരാണ്ട്; കുവൈറ്റിൽ ‘ഇൻക്രെഡിബിൾ ഇന്ത്യ’ ടൂറിസം ക്യാമ്പയിന് തുടക്കമായി