May 9, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

സോഷ്യൽ മീഡിയയിൽ വൈറലായി #LivingWithPMS ക്യാംപെയ്ൻ.

ആർത്തവത്തോടനുബന്ധിച്ച് സ്ത്രീകൾ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ
വിഷമങ്ങളെയും സംഘർഷങ്ങളെയുമാണ് PMS എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

എന്നാൽ ഇത്തരം അവസ്ഥകളെ കുറിച്ച് സോഷ്യൽ മീഡിയയിൽ തുറന്ന ചർച്ചയ്ക്ക് വഴി വയ്ക്കുകയാണ് LivingWithPMS എന്ന ക്യാപെയ്നിലൂടെ. ചിനാർ ഗ്ലോബൽ അക്കാദമിയാണ് ഈ സോഷ്യൽ മീഡിയ ക്യാംപെയ്ൻ നടത്തുന്നത്.

കുറിപ്പ് വായിക്കാം:

“എൻ്റെ അമ്മ ആത്മഹത്യ ചെയ്തത് അവരുടെ PMS ദിനങ്ങളിലാണ്. അമ്മ അനുഭവിച്ച അതേ മാനസിക സംഘർഷക്കളിലൂടെയാണ് ഇപ്പൊ ഞാനും ഓരോ മാസവും കടന്ന് പോവുന്നത്” – ഒരു മകൾ.
സ്ത്രീകൾ ഏറ്റവും കൂടുതൽ സ്വഭാവ വ്യതിയാനങ്ങൾ അസഹനീയമായ രീതിയിൽ പ്രകടിപ്പിക്കുന്നത് എപ്പോഴാണെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ?
അതെ, അതു തന്നെ PMS.
ശരീരത്തിലെ ഹോർമോണുകളുടെ പ്രവർത്തന ഫലമായി എല്ലാ മാസവും ആർത്തവത്തോടുടുപ്പിച്ച് സ്ത്രീകൾ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ വിഷമങ്ങളേയും സംഘർഷങ്ങളേയുമാണ് Premenstrual Syndrome അഥവാ PMS എന്ന് പറയുന്നത്. മിക്ക കാര്യങ്ങളിലും ദേഷ്യം, പൊട്ടിത്തെറി, വിഷാദം, കരച്ചിൽ, ഉറക്കമില്ലായ്മ, ഡിപ്രഷൻ, ആത്മഹത്യ പ്രവണത മുതലായവയാണ് PMS ൻ്റെ ചില ലക്ഷണങ്ങൾ.
ഇത് സ്ത്രീകളുടെ മാത്രം പ്രശ്നമായി കണ്ട് അവഗണിക്കുന്നതിനാലാണ് സ്ത്രീകളടക്കമുള്ള ഭൂരിഭാഗം മനുഷ്യർക്കും ഇതേക്കുറിച്ച് അറിവില്ലാത്തതും ഇതിന് പ്രത്യേകിച്ച് ചികിത്സയോ മരുന്നുകളോ ഇപ്പോഴും ലഭ്യമല്ലാത്തതും. PMS സ്ത്രീകളെ മാത്രമല്ല അവൾക്കു ചുറ്റുമുള്ള എല്ലാവരിലേക്കും വ്യാപിക്കുന്നുണ്ടെങ്കിലും അമ്മമാരിലെ മൂഡ് സ്വിങ്സ്‌ കുഞ്ഞുങ്ങളെയാണ് ഏറ്റവും ബാധിക്കുന്നത്.

സ്ത്രീകളുടെ അനുഭവങ്ങൾ അവളിലൂടെയും അവളെ മനസ്സിലാക്കുന്ന എല്ലാ മനുഷ്യരിലൂടെയും ലോകത്തെ അറിയിക്കുക എന്ന ലക്ഷ്യത്തോടെ ചിനാർ ഗ്ലോബൽ അക്കാദമി ആരംഭിക്കുന്ന #LivingWithPMS എന്ന സോഷ്യൽ മീഡിയ hashtag campaign ൽ എൻ്റെ കുറച്ച് സുഹൃത്തുക്കളെ ടാഗ് ചെയ്ത് കൊണ്ട് ഞാനും പങ്ക്ചേരുകയാണ്.

ചുറ്റുമുള്ള ലോകം കുറച്ചു കൂടി പ്രകാശമുള്ളതാക്കാൻ നിങ്ങൾക്കും ഈ campaign ൻ്റെ ഭാഗമാവാം.

LivingWithPMS #pms #pmscampaignbychinar #premenstrualsyndrome