May 20, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍…

ഹെൽത്ത് ഡെസ്ക്

അനാരോഗ്യകരമായ ജീവിതശൈലിയാണ് പലപ്പോഴും ക്യാന്‍സറിന്  കാരണമാകുന്നത്. ഏതുതരം ക്യാന്‍സറിനും ആരോഗ്യകരമായ ഭക്ഷണങ്ങള്‍ ശീലമാക്കുന്നത് രോഗപ്രതിരോധശേഷി  വര്‍ധിപ്പിക്കുന്ന ഘടകങ്ങളില്‍ ഒന്നാണ്.

ഇതിനൊപ്പം തന്നെ ചിട്ടയായ വ്യായാമവും ജീവിതശൈലിയും മാനസികാരോഗ്യവും എല്ലാം ക്യാന്‍സര്‍ പ്രതിരോധത്തിനും ചികിത്സയ്ക്കും ഏറെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
അനിയന്ത്രിതമായ കോശവളര്‍ച്ച മൂലം ഉണ്ടാകുന്ന അര്‍ബുദങ്ങളെ തടയാന്‍ ചില ഭക്ഷണങ്ങള്‍ക്കാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ സഹായിക്കും. സസ്യാഹാരം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതാണ് ക്യാന്‍സര്‍ പ്രതിരോധത്തിന് ഏറെ പ്രധാനം.
പഴങ്ങള്‍, പച്ചക്കറികള്‍, നാരുകള്‍ തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കാം. പഴങ്ങളിലും പച്ചക്കറികളിലും അടങ്ങിയിരിക്കുന്ന പോഷകങ്ങളാണ് ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന ഘടകം. അതിനാല്‍ ചീര, കാബേജ്, കോളിഫ്ലവര്‍, ബ്രോക്കോളി, ക്യാരറ്റ്, തക്കാളി, സ്ട്രോബെറി, റാസ്ബെറി, ബ്ലാക്ക്‌ബെറി, ബ്ലൂബെറി തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ സഹായിക്കും. ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍, നട്സ് തുടങ്ങിയവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
എന്നാല്‍ മാംസാഹാരം, മധുരം, ഉപ്പ്, എണ്ണ, കൊഴുപ്പടങ്ങിയ ഭക്ഷണം എന്നിവ മിതമായ അളവില്‍ കഴിക്കുന്നതാണ് നല്ലത്. ചുവന്ന മാംസത്തിന്റെ അമിതോപയോഗം ക്യാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കും. അതിനാല്‍ അവയുടെ ഉപയോഗം കുറയ്ക്കുക. കൊഴുപ്പിന്റെയും പ്രിസര്‍വേറ്റീവുകളുടെയും അജിനോമോട്ടോയുടെയും അമിത ഉപയോഗം ശരീരത്തിന് ദോഷകരമാണ്. കൂടാതെ എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളുടെ ഉപയോഗവും കുറയ്ക്കാം. ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കുക.