മിഡിൽ ഈസ്റ്റിലെ മുൻനിര റീട്ടെയിൽ ബ്രാൻഡായ ലുലു ഹൈപ്പർമാർക്കറ്റ്, മികച്ച നിലവാരം, സൗകര്യം, ഉപഭോക്തൃസന്തൃപ്തി എന്നിവയ്ക്കു മുൻതൂക്കം നൽകി, പച്ചക്കറി, ദിനസാധനങ്ങൾ, ഗ്രോസറി, ഗൃഹോപകരണങ്ങൾ തുടങ്ങി വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്ന ലുലു, ഇപ്പോൾ ‘ലുലു ഡെയിലി ഫ്രെഷ്’ വഴി പുതുമയും സൗകര്യവും പുതിയ തലത്തിലേക്ക് ഉയർത്തുകയാണ്.
സെപ്റ്റംബർ 3, 2025-ന് ഹവല്ലി, ട്യൂണിസ് സ്ട്രീറ്റിലെ അൽ ബഹർ സെന്ററിൽ പുതുതായി ആരംഭിച്ച ഈ സ്റ്റോർ, കുവൈറ്റിലെ ആദ്യ ലുലു ഡെയിലി ഫ്രെഷ് ശാഖകളിൽ ഒന്നായും രാജ്യത്തെ 17-മത് ലുലു ഔട്ട്ലെറ്റായും മാറി.
സ്റ്റോർ ഉദ്ഘാടനം നിർവഹിച്ചത് പ്രമുഖ പ്രതിനിധികളായ ഫഹദ് അബ്ദുൽറഹ്മാൻ അൽ ബഹർ (വൈസ് ചെയർമാൻ & എക്സിക്യൂട്ടീവ് മാനേജിംഗ് ഡയറക്ടർ), അബ്ദുറഹ്മാൻ മുഹമ്മദ് അൽ ബഹർ (പാർട്നർ കമ്പനി WLL), ആദിൽ അലി അൽ ബഹർ എന്നിവരാണ്. ലുലു ഗ്രൂപ്പ് ഇന്റർനാഷണലിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ യൂസഫ് അലി എം.എ, ലുലു കുവൈറ്റ് ഡയറക്ടർ കെ.എസ്. ശ്രീജിത്, റീജിയണൽ ഡയറക്ടർ സക്കീർ ഹുസൈൻ എന്നിവരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
4,700 ചതുരശ്ര അടി വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന ലുലു ഡെയിലി ഫ്രെഷ്, പച്ചക്കറി, ഗ്രോസറി, ദിനസാധനങ്ങൾ, പാലുവിത്പന്നങ്ങൾ, തണുത്ത ഉൽപ്പന്നങ്ങൾ തുടങ്ങി കുടുംബങ്ങളുടെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്ന വൈവിധ്യമാർന്ന കളക്ഷനുകൾ വാഗ്ദാനം ചെയ്യുന്നു.
കൂടാതെ, 300 വാഹനങ്ങൾക്കുള്ള സൗകര്യത്തോടെ മൾട്ടി-സ്റ്റോർ പാർക്കിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്, ഉപഭോക്താക്കൾക്ക് സുഗമമായ ഷോപ്പിംഗ് അനുഭവം നൽകുന്നതിനായി.
സ്റ്റോർ ഉദ്ഘാടനാഘോഷങ്ങളുടെ ഭാഗമായി, സെപ്റ്റംബർ 3 മുതൽ 6 വരെ പ്രത്യേക ഉദ്ഘാടന ഓഫറുകൾ ലഭ്യമാകും.
കുവൈറ്റിൽ ലുലു ഹൈപ്പർമാർക്കറ്റ് വ്യാപനപദ്ധതികൾ തുടർന്നും ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്, മികച്ച നിലവാരത്തിലുള്ള ഷോപ്പിംഗ് അനുഭവം കൂടുതൽ സമൂഹങ്ങളിലേക്കെത്തിക്കുന്നതിനായി.








More Stories
ഗൾഫ് രാജ്യങ്ങളിൽ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു
ഇന്ത്യൻ മുസ്ലിം സംഘടനകളുടെ ഐക്യവേദിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസ്സോസിയേഷൻസ് (FIMA) റമദാൻ ഖബ്ക്ക സംഘടിപ്പിച്ചു.
കുവൈറ്റിൽ വിസ കാലാവധി നീട്ടി; സന്ദർശക വിസകൾക്ക് ഒരു മാസത്തെയും പ്രവാസികൾക്ക് മൂന്ന് മാസത്തെയും ഇളവ്