സർക്കാർ ഫാമിലി, ബിസിനസ്, ടൂറിസം വിസകൾക്ക് നൽകിയ ഇളവുകൾ മൂലം രാജ്യത്തെ ഹൗസിംഗ്, ഹോട്ടൽ, റെസ്റ്റോറന്റ്, ബാങ്കിങ്, സ്വകാര്യാരോഗ്യ മേഖലകളിൽ ആവശ്യകത കുത്തനെ ഉയരുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ഇൻവെസ്റ്റ്മെന്റ് പ്രോപ്പർട്ടി മേഖലയിലെ ഇപ്പോഴത്തെ ഓക്കുപ്പൻസി നിരക്ക് 87 ശതമാനമാണെന്നും, പുതിയ ഭൂമിയുടെയും കെട്ടിടങ്ങളുടെയും ക്ഷാമം കാരണം പ്രത്യേകിച്ച് ഹവല്ലി, സാൽമിയ, മൈദാൻ ഹവല്ലി മേഖലകളിൽ വാടക ഉയരാനാണ് സാധ്യതയെന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നു.
റിയൽ എസ്റ്റേറ്റ് വിദഗ്ധർ വാടക 7 മുതൽ 10 ശതമാനം വരെ ഉയർന്നേക്കാമെന്ന് കണക്കുകൂട്ടുന്നു. ഹവല്ലിയിലെ 60 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഒരു ഫ്ലാറ്റിന്റെ വാടക KD 280ൽ നിന്ന് KD 300 വരെ ഉയരാൻ സാധ്യതയുള്ളപ്പോൾ, സാൽമിയയിൽ സമാനമായ ഫ്ലാറ്റുകൾ KD 325–330 വരെ എത്തുമെന്നാണ് പ്രവചനങ്ങൾ. നിക്ഷേപകരിൽ ആത്മവിശ്വാസം ഉയർന്നുവെങ്കിലും, സമ്പദ്വ്യവസ്ഥയിലെ മുഴുവൻ സ്വാധീനം മനസ്സിലാക്കാൻ കുറഞ്ഞത് ആറുമാസമെങ്കിലും വേണ്ടിവരും എന്നും വിദഗ്ധർ സൂചിപ്പിക്കുന്നു.





More Stories
പുതുതായി അനുവദിച്ച എൻട്രി വിസകൾക്ക് കാലാവധി നീട്ടി നൽകില്ല : കുവൈറ്റ് ആഭ്യന്തര മന്ത്രാലയം
കുവൈറ്റ് അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ ഏപ്രിൽ 23 മുതൽ മേയ് 3 വരെ രണ്ട് ഘട്ടങ്ങളിലായി ഗതാഗത നിയന്ത്രണം
തൊഴിലാളികളുടെ ശമ്പളം കൃത്യസമയത്ത് നൽകണം ; തൊഴിലുടമകൾക്ക് കർശന നിർദ്ദേശവുമായി കുവൈറ്റ് മാൻപവർ അതോറിറ്റി