കുവൈത്ത് സിറ്റി: യുണൈറ്റഡ് പെന്തകോസ്തൽ ഫെലോഷിപ്പ് ഓഫ് കുവൈത്ത് (യു.പി.എഫ്.കെ) പത്താം വാർഷിക കൺവെൻഷൻ ബുധനാഴ്ച മുതൽ വെള്ളിയാഴ്ച വരെ നടക്കും.
വൈകിട്ട് ഏഴ് മുതൽ നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ (എൻ.ഇ.സി.കു.) ചർച്ച്അഫ് ദി ലോർഡ് പാരിഷ് ഹാളിലാണ് പരിപാടി. കൺവെൻഷനിൽ മുഖ്യ പ്രഭാഷകനായി പാസ്റ്റർ പ്രിൻസ് തോമസ് റാണി പങ്കെടുക്കും. പാസ്റ്റർ ലോർഡ്സൺ ആന്റണിയുടെ നേതൃത്വത്തിൽ സംഗീതശുശ്രൂഷ നടക്കും. ശനിയാഴ്ച യുവജനങ്ങൾക്കും വനിതകൾക്കും പ്രത്യേകം കോൺഫറൻസ് സംഘടിപ്പിച്ചിരിക്കുന്നു. വനിത കോൺഫറൻസിൽ മുഖ്യ പ്രഭാഷകയായ് ഡോ.അനു കെന്നത്ത് പങ്കെടുക്കും.
മിഡിൽഈസ്റ്റ് ഗൾഫ് രാജ്യങ്ങളിലെ എറ്റവും വലിയ പെന്തകോസ്ത് ഐക്യ കൂട്ടായ്മയായ യു.പി.എഫ്.കെ യിൽ എൻ.ഇ.സി.യിലെയും അഹമ്മദിയിലെ സെന്റ് പോൾസ് ചർച്ചിലെയും 18 പ്രധാന പെന്തകോസ്ത് സഭകൾ ഉൾപ്പെടുന്നു.
കൺവെൻഷനുമായി ബന്ധപ്പെട്ട് വിപുലമായ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വാർത്താസമ്മേളനത്തിൽ പാസ്റ്റർ ബിൻസൺ തോമസ് (പ്രോഗ്രാം കൺവീനർ), ബിജോ കെ ഈശോ (ജനറൽ കൺവീനർ), സാംകുട്ടി സാമുവൽ (ജനറൽ സെക്രട്ടറി), ജയിംസ് ജോൺസൺ (ട്രഷറർ), ഷിബു വി സാം, ജേക്കബ് മാമ്മൻ, കെ.സി. സാമുവൽ, പാസ്റ്റർ ഷിബു മാത്യു, പാസ്റ്റർ എബി ടി ജോയി, റോയി കെ യോഹന്നാൻ എന്നിവർ പങ്കെടുത്തു. വനിതകളും യുവജനങ്ങളും പ്രത്യേകം കോൺഫറൻസ് സംഘടിപ്പിച്ചിട്ടുണ്ടെന്നും അറിയിച്ചു.





More Stories
പുതുതായി അനുവദിച്ച എൻട്രി വിസകൾക്ക് കാലാവധി നീട്ടി നൽകില്ല : കുവൈറ്റ് ആഭ്യന്തര മന്ത്രാലയം
കുവൈറ്റ് അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ ഏപ്രിൽ 23 മുതൽ മേയ് 3 വരെ രണ്ട് ഘട്ടങ്ങളിലായി ഗതാഗത നിയന്ത്രണം
തൊഴിലാളികളുടെ ശമ്പളം കൃത്യസമയത്ത് നൽകണം ; തൊഴിലുടമകൾക്ക് കർശന നിർദ്ദേശവുമായി കുവൈറ്റ് മാൻപവർ അതോറിറ്റി