March 6, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കുവൈത്തിലെ ബിസിനസ്സ് സമൂഹത്തെ സ്വീകരിക്കാൻ തയ്യാറെടുത്ത് യൂത്ത് ഇന്ത്യ ബിസിനസ്സ് കോ​ൺ​ക്ലേ​വ് -2025.

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ൽ വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും പുതിയ ദിശാബോധം നൽകുന്നതിനുമായി യൂത്ത് ഇന്ത്യ കുവൈത്ത് ഒരുക്കുന്ന ‘ബി​സി​ന​സ് കോ​ൺ​ക്ലേ​വ്’ വെള്ളിയാഴ്ച നടക്കും. വ്യ​വ​സാ​യ രം​ഗ​ത്തെ ന​വീ​ന സാ​ധ്യ​ത​ക​ൾ ക​ണ്ടെ​ത്താ​നും, സം​രം​ഭ​ക​രെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കാ​നും, വി​ജ​യ​ഗാ​ഥ​ക​ൾ പ​ങ്കു​വെ​ക്കാ​നു​മു​ള്ള ഉ​ന്ന​ത വേ​ദി​ ആ​ണ് കോ​ൺ​ക്ലേ​വി​ലൂ​ടെ ഒ​രു​ക്കു​ന്ന​ത്.

വെള്ളിയാഴ്ച വൈകീട്ടു മൂന്നു മുതൽ ഫ​ർ​വാ​നി​യ ക്രൗ​ൺ പ്ലാ​സ​യി​ൽ ആരംഭിക്കുന്ന ബി​സി​ന​സ് കോ​ൺ​ക്ലേ​വിൽ പാ​ന​ൽ ച​ർ​ച്ച​ക​ൾ, നെ​റ്റ്‌​വ​ർ​ക്കി​ങ് സെ​ഷ​നു​ക​ൾ, എ​ത്തി​ക്ക​ൽ ബി​സി​ന​സ് മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ, ശ​രീ​അ ഫി​ഖ്ഹ് ഡെ​സ്ക്, സം​രം​ഭ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​ങ്ങ​ൾ, ബി​സി​ന​സ് നി​യ​മ​ങ്ങ​ൾ, വി​ദ​ഗ്ധ​രു​ടെ സം​വാ​ദ​ങ്ങ​ൾ എന്നിവ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സം​രം​ഭ​ക​രെ​യും പ്ര​ഫ​ഷ​ണ​ലു​ക​ളെ​യും ഒ​രു​മി​ച്ച് കൊ​ണ്ടു​വ​രു​ന്ന ഒ​രു വേ​ദി​യാ​യി കോ​ൺ​ക്ലേ​വ് മാ​റു​മെ​ന്നും സം​രം​ഭ​ക​ത്വ​ത്തി​ലൂ​ടെ​യും സ​ഹ​ക​ര​ണ​ത്തി​ലൂ​ടെ​യും മു​ന്നേ​റ്റ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക എ​ന്ന​താ​ണ് ഇ​തു​വ​ഴി ല​ക്ഷ്യ​മെ​ന്നും യൂ​ത്ത് ഇ​ന്ത്യ അറിയിച്ചു.

എ മുഹമ്മദ്‌ ഷാഫി (Managing Director, Minar Group), Dr. അൻവർ അമീൻ ചെലാട്ട് (Managing Director, Regency Group), പി സി മുസ്തഫ (Chairman & Global CEO, iD Fresh Food India), മാത്യു ജോസഫ് (COO & Co-Founder, Fresh to Home), റിയാസ് ഹക്കീം (Emotional Sales Coach), റമീസ് അലി (CEO & Co-Founder, Interval Learning), മറിയം വിധു വിജയൻ (CEO & Co-Founder, Crink.App), Dr. നിഷാദ് (Project Director, People’s Foundation), നസ്റുദ്ധീൻ (Director, The Restomaster), റഷീദ് തക്കാര (President, KIRA), ഷബീർ മണ്ടോളി (President ROAK), മുഹമ്മദ്‌ ആസിഫ് ൻ വി (General Manager, Freej Swaelaeh), ഫൈസൽ മഞ്ചേരി (Renowned Scholar), ഷഫീഖ് സി പി (Founder, EthicB Advisory), നിയാസ് ഇസ്ലാഹി (Renowned Scholar), ഖലീൽ റഹ്മാൻ (Finance Manager) എന്നിവർ പരിപാടിയിൽ പങ്കെടുക്കും. കോ​ൺ​ക്ലേ​വിൽ പ​ങ്കെടുക്കുന്നവർക്ക് ഇന്നുകൂടി രജിസ്റ്റർ ചെയ്യാൻ അവസരം ഉണ്ട്. രജിസ്ട്രേഷനും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും 97848081, 94157227 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​ം.

error: Content is protected !!