May 6, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ജനവിധി 2026: കേരളത്തിൽ യുഡിഎഫ് തരംഗം;കുവൈത്തിൽ ആവേശക്കടലായി ഇൻകാസ് പ്രവർത്തകർ

കുവൈത്ത് സിറ്റി: കേരള നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് കൈവരിച്ച ഐതിഹാസിക വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് ഇൻകാസ് കുവൈത്ത് അബ്ബാസിയയിൽ മധുരപലഹാര വിതരണം നടത്തി. പത്തു വർഷത്തെ ഇടതുഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് യുഡിഎഫ് ഭരണത്തിലേക്ക് തിരിച്ചെത്തിയത് പ്രവാസി മലയാളികൾക്കിടയിലും വലിയ ആവേശമാണ് ഉയർത്തിയിരിക്കുന്നത്.


അബ്ബാസിയയിൽ നടന്ന ആഘോഷപരിപാടിയിൽ നൂറുകണക്കിന് മലയാളികൾ പങ്കുചേർന്നു. കേരളത്തിലെ ജനങ്ങൾ മാറ്റത്തിന് വോട്ട് ചെയ്തതിന്റെ പ്രതിഫലനമാണ് ഈ വിജയമെന്നും, വികസനത്തിന്റെയും ജനാധിപത്യത്തിന്റെയും പുതിയൊരു അധ്യായം കേരളത്തിൽ തുടങ്ങുകയാണെന്നും ഇൻകാസ് നേതാക്കൾ പറഞ്ഞു.


വൻ ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരം പിടിച്ചെടുത്തത് പ്രവർത്തകർക്കിടയിൽ വൻ ആത്മവിശ്വാസം നൽകിയിട്ടുണ്ട്.
അബ്ബാസിയയിലെ തെരുവുകളിൽ നടന്ന ആഘോഷത്തിൽ സാധാരണക്കാരായ നിരവധി പ്രവാസികൾ പങ്കെടുക്കുകയും മധുരം പങ്കിടുകയും ചെയ്തു.


കേരളത്തിന്റെ വികസനത്തിനും പ്രവാസികളുടെ ക്ഷേമത്തിനും പുതിയ സർക്കാർ മുൻഗണന നൽകുമെന്ന പ്രതീക്ഷ ഇൻകാസ് പ്രവർത്തകർ പങ്കുവെച്ചു.രാജീവ്‌ നടുവിലെമുറി, അനൂപ് സോമൻ, തോമസ് പള്ളിക്കൽ, കുര്യൻ തോമസ്, മധു മാഹി, ബാബു പനമ്പളളി, അലക്സ് മാത്യു പുത്തൂർ, മാത്യു ചെന്നിത്തല,ജെറി ജോൺ കോശി, സുനിൽജിത് മണ്ണാർക്കാട്, അലക്സ് മാനന്തവാടി, ബിജി പള്ളിക്കൽ, അനിൽ വള്ളികുന്നം, പ്രകാശ് ചിറ്റേഴത്, രതീഷ് കുട്ടേമ്പേരൂർ, തമ്പി ലൂക്കോസ്, രതീഷ് കുമ്പളത്ത്, നവീൻ വി ജോസ്, ശശി വലിയകുളങ്ങര, സുമേഷ് കരിയത്, ദീപക് കല്ലടിക്കോട്, ആന്റണി ചുള്ളനംകാട്ടിൽ, രതീഷ് ഏരുമറ്റത്തിൽ,ആരോൺ ഫിലിപ്പ് തോമസ്, ജോമോൻ വർഗീസ്, ലിജോ പുതുശ്ശേരി, ബിജു തോമസ്, അനുരാഗ് തിരുവല്ല,
വിവിധ യൂണിറ്റുകളിൽ നിന്നുള്ള ഭാരവാഹികളും പ്രവർത്തകരും ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.

error: Content is protected !!