കുവൈറ്റ് സിറ്റി: കേരളം നിയമസഭാ തെരെഞ്ഞെടുപ്പിൽ യൂ.ഡിഫ് 102 സീറ്റ് നേടി വമ്പിച്ച വിജയത്തിൽ കുവൈറ്റ് ഒഐസിസി നാഷണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ഫർവാനിയ ഷെഫ് നൗഷാദ് ഹോട്ടലിൽ വെച്ച് കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തു ആഘോഷിച്ചു.
നാഷണൽ കമ്മറ്റി വർക്കിംഗ് പ്രസിഡന്റ് അധ്യക്ഷത വഹിച്ച ചടങ്ങിൽ നാഷണൽ പ്രസിഡന്റ് സാമുവൽ കാട്ടൂർ കളീക്കൽ ഉത്ഘാടനം നിർവഹിച്ചു. കെ.എം.സി.സി പ്രസിഡന്റ് സയ്യിദ് നാസർ മഷൂർ തങ്ങൾ മുഖ്യ പ്രഭാഷണം നടത്തി. നൂറിൽ പരം പ്രവർത്തകർ പങ്കെടുത്ത ആഘോഷത്തിൽ കുവൈത്തിലെ പ്രമുഖ മാധ്യമ സുഹൃത്തുക്കളും പങ്കെടുത്തു.
യൂ.ഡി.ഫ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ കാല താമസം കൂടാതെ ഓരോന്നായി നടപ്പിലാക്കാൻ കഴിയട്ടെ എന്നും ജനങ്ങൾക്ക് വലിയ പ്രതീക്ഷയാണെന്നും പ്രാസംഗികർ അഭിപ്രായപ്പെട്ടു. എന്ത് വിലകൊടുത്തും കേരളത്തിലെ മതേതരത്വo സംരക്ഷിച്ച് മുന്നോട്ട് കൊണ്ടുപോകാൻ പുതിയ ഗവര്മെന്റിന് കഴിയട്ടെ എന്നും പറഞ്ഞു.
കെ.എം.സി.സി വൈസ് പ്രസിഡന്റ് ഫാറൂഖ് ഹമദാനി, കൃഷ്ണൻ കടലുണ്ടി, ഷോബിൻ സണ്ണി, ഷെറിൻ ബിജു, ശംഷു കുക്കു, റെജി കോരത്.ജോസഫ് മാത്യു എന്നിവർ ആശംസകൾ അറിയിച്ചു.
സംഘടനാ ചുമതലയുള്ള നാഷണൽ ജനറൽ സെക്രട്ടറി നിസ്സാം എം.എ സ്വാഗതവും ജനറൽ സെക്രട്ടറി സുരേഷ് മാത്തൂർ നന്ദിയും അറിയിച്ചു.
രാമകൃഷ്ണൻ കല്ലാർ, സിദ്ദിഖ് അപ്പക്കൻ, ബൈജു പോൾ,സുബാഷ് പി നായർ നാഷണൽ കമ്മറ്റി അംഗങ്ങൾ, ജില്ലാ പ്രസിഡന്റുമാർ , ജനറൽ സെക്രെട്ടറിമാർ, പോഷക സംഘടനാ നേതാക്കൾ എന്നിവർ ആഘോഷങ്ങൾക്ക് ഏകോപനം നടത്തി.





More Stories
ജനവിധി 2026: കേരളത്തിൽ യുഡിഎഫ് തരംഗം;കുവൈത്തിൽ ആവേശക്കടലായി ഇൻകാസ് പ്രവർത്തകർ
കുവൈറ്റ് അമീരി ദിവാൻ കാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ അംബാസഡർ പരമിത ത്രിപാഠി
വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്യാനും നിരോധനം നീക്കാനും കുവൈത്തിൽ ഇനി പൊതുജനങ്ങൾക്ക് അപേക്ഷിക്കാം; പുതിയ സേവനവുമായി കുവൈറ്റ് വാർത്താവിനിമയ വിവരസാങ്കേതിക നിയന്ത്രണ അതോറിറ്റി ( CITRA )