കുവൈറ്റ് സിറ്റി: ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും, റോഡ് നവീകരണ പ്രവർത്തനങ്ങൾക്കുമായി അൽ താവൂൻ സ്ട്രീറ്റിൽ നിന്ന് സിക്സ്ത് റിംഗ് റോഡിലേക്കുള്ള രണ്ട് ലൈനുകൾ താൽക്കാലികമായി അടച്ചിടുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
2025 ഓഗസ്റ്റ് 31 ഞായറാഴ്ച മുതൽ സെപ്റ്റംബർ 10 ബുധനാഴ്ച വരെയാണ് ഈ ഭാഗിക അടച്ചിടൽ. ഈ ദിവസങ്ങളിൽ വൈകുന്നേരം 4 മണി മുതൽ പുലർച്ചെ 4 മണി വരെയാണ് ഗതാഗത നിയന്ത്രണം നിലവിലുണ്ടാവുക. ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്നും, നിർദ്ദേശങ്ങൾ അനുസരിച്ച് സഹകരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. റോഡ് നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ, ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി ഡ്രൈവർമാർക്ക് ബദൽ റൂട്ടുകൾ ഉപയോഗിക്കാവുന്നതാണ്





More Stories
പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് (പൽപക്) കാരംസ് ടൂർണമെന്റ് സംഘടിപ്പിച്ചു
സാമൂഹിക-ക്ഷേമ രംഗത്ത് ‘നാഫോ മാതൃക’ അനുകരണീയം: ജസ്റ്റിസ് എം. ആർ. ഹരിഹരൻ നായർ
ഇറാൻ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് കുവൈറ്റ് മന്ത്രിസഭ ; രാജ്യസുരക്ഷയ്ക്ക് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും