കുവൈറ്റ് സിറ്റി, ജൂൺ 14: കുവൈറ്റിലെ സുബ്ഹാൻ വ്യാവസായിക മേഖലയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. ഞായറാഴ്ച പുലർച്ചെ നിയന്ത്രണം വിട്ട വാഹനം റോഡരികിൽ പാർക്ക് ചെയ്തിരുന്ന ബസുകളിലേക്ക് ഇടിച്ചുകയറി മറിയുകയും തുടർന്ന് കാറിന് തീപിടിക്കുകയുമായിരുന്നുവെന്ന് അഗ്നിശമന സേനാ അധികൃതർ അറിയിച്ചു.
അപകടത്തെക്കുറിച്ച് സന്ദേശം ലഭിച്ചയുടൻ തന്നെ സുബ്ഹാൻ ഫയർ സ്റ്റേഷനിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളും സുരക്ഷാ ഉദ്യോഗസ്ഥരും ആംബുലൻസ് സംഘവും സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. വാഹനത്തിൽ പടർന്നുപിടിച്ച ശക്തമായ തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ഉടൻ തന്നെ ആരംഭിച്ചെങ്കിലും കാറിനുള്ളിൽ കുടുങ്ങിയ രണ്ടുപേരുടെയും ജീവൻ രക്ഷിക്കാനായില്ല.
തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയ ശേഷമാണ് വാഹനത്തിനുള്ളിൽ നിന്നും മൃതദേഹങ്ങൾ പുറത്തെടുത്തത്. മരിച്ചവരുടെ കൃത്യമായ വിവരങ്ങളോ ദേശീയതയോ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ഫോറൻസിക് വിഭാഗത്തിന് കൈമാറി. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സുരക്ഷാ വിഭാഗം വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.





More Stories
ഇൻകാസ് കുവൈറ്റ് സ്വാതന്ത്ര്യദിനസംഗമം 2026
ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ടർബോസ് ബാഡ്മിന്റൺ ക്ലബ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
സിവിൽ ഐഡിയിൽ രജിസ്റ്റർ ചെയ്ത എല്ലാ ഫോൺ കണക്ഷനുകളും ഇനി മുതൽ ‘സഹെൽ’ ആപ്പിലൂടെ അറിയാം; പുതിയ സേവനവുമായി കുവൈറ്റ് കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ( CITRA )