August 17, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

സിവിൽ ഐഡിയിൽ രജിസ്റ്റർ ചെയ്ത എല്ലാ ഫോൺ കണക്ഷനുകളും ഇനി മുതൽ ‘സഹെൽ’ ആപ്പിലൂടെ അറിയാം; പുതിയ സേവനവുമായി കുവൈറ്റ് കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ( CITRA )

കുവൈറ്റ് സിറ്റി: രാജ്യത്തെ സ്വദേശികളും പ്രവാസികളും തങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മുഴുവൻ ടെലികോം സേവനങ്ങളും മൊബൈൽ കണക്ഷനുകളും പരിശോധിക്കണമെന്ന് കുവൈത്ത് കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി (സിട്ര – CITRA) ആവശ്യപ്പെട്ടു. ഇതിനായി സർക്കാർ സേവന ആപ്പായ ‘സാഹെൽ’ (Sahel) വഴി ‘മൈ നമ്പേഴ്സ്’ (My Numbers) എന്ന സേവനം ലഭ്യമാക്കിയിട്ടുണ്ടെന്ന് അതോറിറ്റി വ്യക്തമാക്കി.

സ്വന്തം പേരിൽ ഏതൊക്കെ ടെലികോം കമ്പനികളുടെ കണക്ഷനുകളും സേവനങ്ങളുമാണ് നിലവിലുള്ളതെന്ന് ഒറ്റ പ്ലാറ്റ്ഫോമിലൂടെ അറിയാൻ ഇതിലൂടെ സാധിക്കും. വ്യക്തിഗത വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സേവനങ്ങളിലെ സുതാര്യത വർദ്ധിപ്പിക്കുന്നതിനുമാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. തങ്ങളറിയാതെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺ നമ്പറുകളോ മറ്റ് ടെലികോം സേവനങ്ങളോ ഉണ്ടെങ്കിൽ അത് എളുപ്പത്തിൽ തിരിച്ചറിയാനും നടപടിയെടുക്കാനും സാഹെൽ ആപ്പിലെ പുതിയ ഫീച്ചർ സഹായിക്കും.

സാഹെൽ ആപ്പ് ഓപ്പൺ ചെയ്ത ശേഷം അതിലെ സിട്ര (CITRA) സേവനങ്ങൾ തിരഞ്ഞെടുത്ത് ‘മൈ നമ്പേഴ്സ്’ ഓപ്ഷൻ വഴിയാണ് വിവരങ്ങൾ പരിശോധിക്കേണ്ടത്. ഓരോ ടെലികോം കമ്പനികളെയും വേവ്വേറെ ബന്ധപ്പെടാതെ തന്നെ മുഴുവൻ വിവരങ്ങളും ഒറ്റ പ്ലാറ്റ്ഫോമിൽ അറിയാമെന്നത് ഉപയോക്താക്കൾക്ക് ഏറെ സൗകര്യപ്രദമാണ്. അനാവശ്യ കണക്ഷനുകൾ ഒഴിവാക്കാനും രജിസ്റ്റർ ചെയ്ത വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പുവരുത്താനും ഉപയോക്താക്കൾ ഈ സൗകര്യം കൃത്യമായി ഉപയോഗപ്പെടുത്തണമെന്ന് അതോറിറ്റി അഭ്യർത്ഥിച്ചു.

error: Content is protected !!