കുവൈറ്റ് സിറ്റി: കുവൈറ്റ് സിറ്റിയിൽ നിന്ന് അൽ-ഫഹഹീൽ ലക്ഷ്യമാക്കി പോകുന്ന കിംഗ് അബ്ദുൽ അസീസ് ബിൻ അബ്ദുറഹ്മാൻ അൽ സൗദ് റോഡിൽ (ഫഹഹീൽ റോഡ് – Road 30) ഭാഗികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.
നിലവിലെ ട്രാഫിക് ക്രമീകരണങ്ങളുടെ ഭാഗമായാണ് ഈ നടപടി. എഗ്ഗൈല-ഫിൻതാസ് ഇന്റർസെക്ഷൻ പൂർണ്ണമായി അടയ്ക്കുന്നതിനൊപ്പം, റോഡിൻ്റെ വലത്, മധ്യ ലൈനുകളിലും നിയന്ത്രണം ഏർപ്പെടുത്തും.
ഗതാഗത വകുപ്പിന്റെ അറിയിപ്പ് പ്രകാരം, 2025 ഡിസംബർ 8 തിങ്കളാഴ്ച മുതൽ ഡിസംബർ 23 ചൊവ്വാഴ്ച വരെയാണ് റോഡ് അടച്ചിടലും ഗതാഗത നിയന്ത്രണങ്ങളും പ്രാബല്യത്തിലുണ്ടാവുക.
ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി വാഹന യാത്രികർ ട്രാഫിക് സൈനുകൾ കർശനമായി പാലിക്കണമെന്നും, ബദൽ വഴികൾ ഉപയോഗിക്കണമെന്നും, ട്രാഫിക് ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.








More Stories
ഗൾഫ് രാജ്യങ്ങളിൽ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു
ഇന്ത്യൻ മുസ്ലിം സംഘടനകളുടെ ഐക്യവേദിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസ്സോസിയേഷൻസ് (FIMA) റമദാൻ ഖബ്ക്ക സംഘടിപ്പിച്ചു.
കുവൈറ്റിൽ വിസ കാലാവധി നീട്ടി; സന്ദർശക വിസകൾക്ക് ഒരു മാസത്തെയും പ്രവാസികൾക്ക് മൂന്ന് മാസത്തെയും ഇളവ്