June 8, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

തിരുവനന്തപുരം ജില്ലാ പ്രവാസി അസോസിയേഷൻ(TRIPA) കുവൈറ്റ് സാൽമിയ യൂണിറ്റ് ഉദ്ഘാടനം ചെയ്തു

കുവൈറ്റ് സിറ്റി: തിരുവനന്തപുരം സ്വദേശികളായ പ്രവാസി മലയാളികളുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുകയും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകി പ്രവർത്തിക്കുകയും ചെയ്യുന്ന തിരുവനന്തപുരം ജില്ലാ പ്രവാസി അസോസിയേഷൻ (TRIPA) കുവൈറ്റിന്റെ സാൽമിയ യൂണിറ്റ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത ചലച്ചിത്ര-സീരിയൽ-നാടക താരം വട്ടിയൂർക്കാവ് കൃഷ്ണകുമാർ ചടങ്ങിന്റെ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് നസീർ മക്കി യോഗത്തിൽ അധ്യക്ഷത വഹിച്ചു.

പ്രവാസി അസോസിയേഷനുകൾ കേവലം കൂട്ടായ്മകൾ എന്നതിനപ്പുറം പരസ്പര സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സമർപ്പണത്തിന്റെയും വിട്ടുവീഴ്ചയുടെയും പ്രതീകമായിരിക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ വട്ടിയൂർക്കാവ് കൃഷ്ണകുമാർ അഭിപ്രായപ്പെട്ടു. ചടങ്ങിൽ ജനറൽ സെക്രട്ടറി ഡോ. സാജു പി. എസ് സ്വാഗതമാശംസിക്കുകയും ട്രഷറർ ജി. ഡി. ഷിബുരാജ് മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു.

ഉദ്ഘാടനച്ചടങ്ങിനോട് അനുബന്ധിച്ച് നടന്ന സംഘടനാ തിരഞ്ഞെടുപ്പിൽ സാൽമിയ യൂണിറ്റിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ശ്രീമതി ഷീല ആന്റണി, ശ്രീ. നവാസ് എന്നിവരെ കൺവീനർമാരായും ശ്രീമതി അമ്പിളി എസ്., ശ്രീ. മഹേഷ് കുമാർ എന്നിവരെ ജോയിന്റ് കൺവീനർമാരായും യോഗം തിരഞ്ഞെടുത്തു.

അസോസിയേഷൻ വൈസ് പ്രസിഡന്റ് അമാനുള്ള, ജോയിന്റ് സെക്രട്ടറി ഷാജഹാൻ, മീഡിയ കൺവീനർ മധു, എക്സിക്യൂട്ടീവ് അംഗങ്ങളായ സജീദ് വിതുര, നവാസ്, ശോഭനമണിയൻ, ജുനൈദ, നിസാം, നവാസ്, സബിത, സീന ജോസഫ് എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. നവമായി തിരഞ്ഞെടുക്കപ്പെട്ട യൂണിറ്റ് കൺവീനർ ശ്രീമതി ഷീല ആന്റണി യോഗത്തിന് നന്ദി പ്രകാശിപ്പിച്ചു.

error: Content is protected !!