കോഴിക്കോട് ഡിസ്ട്രിക്ട് എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ), കുവൈത്ത് 2026-27 കാലയളവിലേക്കുള്ള സാൽമിയ ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജൂൺ 4ന് വൈകുന്നേരം സാൽമിയ വെച്ച് നടന്ന ജനറൽ ബോഡിയോഗം കെ.ഡി.എൻ.എ പ്രസിഡണ്ട് സന്തോഷ് പുനത്തിൽ ഉദ്ഘാടനം ചെയ്തു. സാൽമിയ ഏരിയ വൈസ് പ്രസിഡണ്ട് നാസി തട്ടാൻ കണ്ടി അധ്യക്ഷത വഹിച്ച യോഗത്തിൽ കെ.ഡി.എൻ.എ ജനറൽ സെക്രട്ടറി ശ്യാം പ്രസാദ്, വൈസ് പ്രസിഡണ്ട് അസീസ് തിക്കോടി അഡ്വൈസറി ബോർഡ് അംഗങ്ങളായ കൃഷ്ണൻ കടലുണ്ടി, സുരേഷ് മാത്തൂർ, ബഷീർ ബാത്ത വുമൺസ് ഫോറം പ്രസിഡണ്ട് ലീന റഹ്മാൻ, ട്രഷറർ സാജിത നസീർ തുടങ്ങിയവർ സംസാരിച്ചു. 2024-25 കമ്മിറ്റി പ്രവർത്തന റിപ്പോർട്ട് ഏരിയ ജനറൽ സെക്രട്ടറി ഷംസീർ വി.എ അവതരിപ്പിച്ചു.
കെ.ഡി.എൻ.എ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എം.പി അബ്ദുറഹ്മാൻ, തുളസീധരൻ തോട്ടക്കര എന്നിവർ നിരീക്ഷകരായി 2026-27 കാലയളവിലേക്കുള്ള സാൽമിയ ഏരിയ കമ്മിറ്റി രൂപീകരിച്ചു.
ഭാരവാഹികൾ: വിനോദ് നടുവിലയിൽ (പ്രസിഡണ്ട്), മനാഫ് മാത്തോട്ടം, ഇബ്രാഹിം തൈതോട്ടത്തിൽ, നാസി തട്ടാൻ കണ്ടി (വൈസ് പ്രസിഡണ്ടുമാർ), ടോം ജോർജ് (ജനറൽ സെക്രട്ടറി), ഡോ. അൻവർ സഫീർ (ജോ. സെക്രട്ടറി), തലനാറത്ത് ഹംസ കോയ (ട്രഷറർ).
സാൽമിയ ഏരിയയിൽ നിന്നും കേന്ദ്ര കമ്മിറ്റിയിലേക്കുള്ള പ്രതിനിധികകളായി സുരേഷ് മാത്തൂർ, ബഷീർ ബാത്ത, അസീസ് തിക്കോടി, അനസ് പുതിയോട്ടിൽ, ഷംസീർ വി.എ എന്നിവരെയും സാൽമിയ വുമൺസ് ഫോറം കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി റാഫിയ അനസ്, ലസിത ജയപ്രകാശ്, ആഷിഖ ഫിറോസ്, ഡോ. ജസ്‌ലി, ബിനീത ടോം, ധന്യ വിനോദ്, ഫ്ളോറിസ അസ്ലം, സഫിയ ബഷീർ എന്നിവരെയും സാൽമിയ ഏരിയ എക്സിക്യുട്ടിവ് അംഗങ്ങളായി ഫിറോസ് നാലകത്ത്, സമീർ കെ.ടി, അസ്‌ലം, ഷഹീർ ഇ.പി, എന്നിവരെയും തെരഞ്ഞെടുത്തു.





More Stories
തിരുവനന്തപുരം ജില്ലാ പ്രവാസി അസോസിയേഷൻ(TRIPA) കുവൈറ്റ് സാൽമിയ യൂണിറ്റ് ഉദ്ഘാടനം ചെയ്തു
സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ കുവൈറ്റിന് പുതിയ സാരഥികൾ
319 പേരുടെ വിലാസം കൂടി നീക്കം ചെയ്ത് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI )