ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: ‘പിറ്റ്സ ഇൻ’ അമേരിക്കൻ ഫ്രാഞ്ചൈസിയുടെ രണ്ടാമത്തെ ഔട്ട്‌ലെറ്റ് ജ്‌ലീബ് അൽ ഷുയോഖിലെ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് ഫുഡ്‌കോർട്ടിൽ പ്രവർത്തനം ആരംഭിച്ചു. ഇന്നലെ വൈകിട്ട് ആണ്
പുതിയ ഔട്ട്‌ലെറ്റ് പ്രവർത്തനം ആരംഭിച്ചത്.
ചടങ്ങിൽ രാജാ ഗ്രൂപ്പ് എംഡി ജയ് മിർചന്ദാനി, ജനറൽ മാനേജർ ശീതൽ നമ്പ്യാർ, ഗ്രാൻഡ് ഹൈപ്പർ സി ഇ ഓ മുഹമ്മദ് സുനീർ എന്നിവർ ആശംസ പ്രസംഗം നടത്തി .
ഗ്രാൻഡുമായി ചേർന്ന് നടത്തുന്ന ഈ സംരംഭത്തെ വലിയ ഒരു വിജയമായി കാണുവാനും ഇനിയും പുതിയതായി കൂടുതൽ ഔട്ട്‌ലെറ്റുകൾ തുറക്കാനുമാണ് പദ്ധതിയെന്ന് രാജാ ഗ്രൂപ്പ് സിഇഒ രോഹിത് മിർചന്ദാനി അറിയിച്ചു .
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
പുതുക്കിയ ഗതാഗത നിയമം പ്രാബല്യത്തിലായതോടെ സീറ്റ് ബെൽറ്റ്, ഫോൺ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ വൻ കുറവ്
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ