കുവൈറ്റ് സിറ്റി: സൗദി അറേബ്യയിൽ നിന്ന് കുവൈറ്റിലേക്ക് വരികയായിരുന്ന യാത്രക്കാരനിൽ നിന്ന് വൻതോതിൽ മയക്കുമരുന്ന് ഗുളികകൾ പിടികൂടി. അൽ-സാൽമി അതിർത്തി കടക്കാൻ ശ്രമിച്ച ഇയാളിൽ നിന്ന് ഏകദേശം 1,391 മയക്കുമരുന്ന് ഗുളികകളാണ് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെടുത്തത്.
ശനിയാഴ്ച അതിർത്തിയിൽ നടന്ന പതിവ് പരിശോധനയ്ക്കിടെയാണ് സംഭവം. വാഹനത്തിനുള്ളിൽ അതിസമർത്ഥമായി ഒളിപ്പിച്ച നിലയിലായിരുന്നു ഗുളികകൾ. സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ വിശദമായ പരിശോധനയിലാണ് നിരോധിത ഗുളികകൾ കണ്ടെത്തിയത്. പിടിച്ചെടുത്ത മയക്കുമരുന്നും പ്രതിയെയും തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.
ലഹരിക്കടത്ത് തടയുന്നതിന്റെ ഭാഗമായി അതിർത്തികളിൽ പരിശോധന കർശനമാക്കിയിട്ടുണ്ടെന്ന് കസ്റ്റംസ് വിഭാഗം അറിയിച്ചു. നിയമവിരുദ്ധമായ ഇത്തരം കടന്നുകയറ്റങ്ങളെ തടയാൻ നൂതന സംവിധാനങ്ങളും കർശന നിരീക്ഷണവും അതിർത്തികളിൽ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.





More Stories
പുതുതായി അനുവദിച്ച എൻട്രി വിസകൾക്ക് കാലാവധി നീട്ടി നൽകില്ല : കുവൈറ്റ് ആഭ്യന്തര മന്ത്രാലയം
കുവൈറ്റ് അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ ഏപ്രിൽ 23 മുതൽ മേയ് 3 വരെ രണ്ട് ഘട്ടങ്ങളിലായി ഗതാഗത നിയന്ത്രണം
തൊഴിലാളികളുടെ ശമ്പളം കൃത്യസമയത്ത് നൽകണം ; തൊഴിലുടമകൾക്ക് കർശന നിർദ്ദേശവുമായി കുവൈറ്റ് മാൻപവർ അതോറിറ്റി