ന്യൂഡൽഹി: നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നടത്തുന്ന ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (JEE Main) 2026 രണ്ടാം സെഷന്റെ സിറ്റി ഇൻ്റീമേഷൻ സ്ലിപ്പുകൾ പ്രസിദ്ധീകരിച്ചു. കുവൈറ്റ്, ദുബായ് എന്നിവിടങ്ങളിൽ നിന്ന് അപേക്ഷിച്ച വിദ്യാർത്ഥികൾക്കുള്ള പരീക്ഷാ കേന്ദ്രം സംബന്ധിച്ച വിവരങ്ങളാണ് ഇപ്പോൾ ലഭ്യമായിരിക്കുന്നത്.
ഏപ്രിൽ 2 മുതൽ ഏപ്രിൽ 8 വരെയാണ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBT) നടക്കുന്നത്. ഇന്ത്യയിലെ വിവിധ നഗരങ്ങൾക്ക് പുറമെ വിദേശത്തെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിലും പരീക്ഷ നടക്കും. ബഹ്‌റൈനിൽ നിന്നുള്ള വിദ്യാർത്ഥികളുടെ പരീക്ഷാ കേന്ദ്രങ്ങൾ സംബന്ധിച്ച കാര്യങ്ങളിൽ ഇന്ത്യൻ എംബസിയുമായി ചേർന്ന് എൻടിഎ (NTA) നടപടികൾ സ്വീകരിച്ചുവരികയാണ്.
പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റം ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് എൻടിഎ ഹെൽപ്‌ലൈൻ നമ്പറായ 011-40759000 എന്ന നമ്പറിൽ ബന്ധപ്പെടുകയോ jeemain@nta.ac.in എന്ന ഇമെയിൽ വിലാസത്തിൽ അപേക്ഷിക്കുകയോ ചെയ്യാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കും ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കുമായി ഉദ്യോഗാർത്ഥികൾ എൻടിഎയുടെ ഔദ്യോഗിക വെബ്സൈറ്റുകളായ www.nta.ac.in, https://jeemain.nta.nic.in എന്നിവ സന്ദർശിക്കണമെന്ന് എൻടിഎ ഡയറക്ടർ അറിയിച്ചു.





More Stories
ഡ്രോൺ ഭീഷണികളെ പ്രതിരോധിക്കാൻ കുവൈറ്റ് : 1.98 ബില്യൺ ഡോളറിന്റെ അത്യാധുനിക യുഎസ് നിർമ്മിത ഡ്രോൺ പ്രതിരോധ ആയുധങ്ങൾ വാങ്ങുന്നു
കുവൈറ്റ് സമുദ്രത്തിൽ മാലിന്യം തള്ളി ; സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിച്ചതിന് പിന്നാലെ പ്രതിയെ പിടികൂടി കോസ്റ്റ് ഗാർഡും പരിസ്ഥിതി അതോറിറ്റിയും
കുവൈറ്റിൽ വീണ്ടും മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ; വ്യോമപ്രതിരോധ സംവിധാനം സജീവം, രാജ്യത്തുടനീളം സൈറണുകൾ മുഴങ്ങി