November 17, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കേരളപ്പിറവി ആഘോഷത്തിൽ ‘കുമ്മാട്ടി’ അവതരിപ്പിച്ച് പൽപക് (PALPAK) ശ്രദ്ധേയമായി

കുവൈത്ത് സിറ്റി: കേരള യുണൈറ്റഡ് ഡിസ്ട്രിക്ട് അസോസിയേഷൻ (KUDA) സംഘടിപ്പിച്ച കേരളപ്പിറവി ആഘോഷ പരിപാടിയിൽ പാലക്കാടിന്റെ തനത് പാരമ്പര്യ കലാരൂപമായ ‘കുമ്മാട്ടി’ അവതരിപ്പിച്ച് പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈത്ത് (PALPAK) ശ്രദ്ധേയമായി. നവംബർ 13 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് കുവൈത്തിലെ ഇന്ത്യൻ എംബസി ഹാളിൽ വെച്ച് നടന്ന ‘എ ട്രാവൽ ത്രൂ ദി ആർട്സ്, കൾച്ചർ ആൻഡ് ട്രഡീഷൻസ് ഓഫ് കേരള’ (A Travel Through the Arts, Culture and Traditions of Kerala) എന്ന സാംസ്കാരിക സംഗമത്തിലാണ് പൽപക്കിന്റെ കലാകാരന്മാർ വിസ്മയകരമായ പ്രകടനം കാഴ്ചവെച്ചത്.

അസോസിയേഷനിലെ നിരവധി അംഗങ്ങൾ അണിനിരന്ന കുമ്മാട്ടി കളി കാണികൾക്ക് ദൃശ്യവിരുന്നായി മാറി. താളമേളങ്ങളുടെ അകമ്പടിയോടെയുള്ള കുമ്മാട്ടി വേഷങ്ങളുടെ ചടുലമായ ചുവടുകൾ സദസ്സിനെ ആവേശത്തിലാഴ്ത്തുകയും സാംസ്കാരിക വൈവിധ്യത്തിന്റെ നേർക്കാഴ്ചയാവുകയും ചെയ്തു. പ്രവാസലോകത്ത് പാലക്കാടിന്റെ തനത് കലാപാരമ്പര്യത്തെ തനിമ ചോരാതെ അവതരിപ്പിക്കാൻ സാധിച്ചത് പൽപക്കിന്റെ (PALPAK) ചരിത്രത്തിലെ മറ്റൊരു പൊൻതൂവലായി മാറി.

error: Content is protected !!