ഫർവാനിയയിൽ റെസിഡൻഷ്യൽ കെട്ടിടത്തിലെ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരണപ്പെട്ടു. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. വിവരമറിഞ്ഞെത്തിയ അഗ്നിശമന സേനാ വിഭാഗം ഉടൻതന്നെ തീ നിയന്ത്രണ വിധേയമാക്കി.
അപകടവിവരം ലഭിച്ചയുടൻ അഗ്നിശമന സേനാ യൂണിറ്റുകൾ അതിവേഗം സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. തീ മറ്റ് ഫ്ലാറ്റുകളിലേക്ക് പടരുന്നത് തടയാൻ സേനാംഗങ്ങൾക്ക് സാധിച്ചു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ പൂർണ്ണമായും അണച്ചത്.
അപകടത്തിൽ ഒരാൾ മരണപ്പെട്ടതായി അധികൃതർ സ്ഥിരീകരിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവസ്ഥലം തുടർനടപടികൾക്കും വിദഗ്ധ പരിശോധനയ്ക്കുമായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം ആരംഭിച്ചു.








More Stories
ഗൾഫ് രാജ്യങ്ങളിൽ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു
ഇന്ത്യൻ മുസ്ലിം സംഘടനകളുടെ ഐക്യവേദിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസ്സോസിയേഷൻസ് (FIMA) റമദാൻ ഖബ്ക്ക സംഘടിപ്പിച്ചു.
കുവൈറ്റിൽ വിസ കാലാവധി നീട്ടി; സന്ദർശക വിസകൾക്ക് ഒരു മാസത്തെയും പ്രവാസികൾക്ക് മൂന്ന് മാസത്തെയും ഇളവ്