രാജ്യത്തിന് പുറത്തേക്ക് അനധികൃതമായി കടത്താൻ ശ്രമിച്ച സബ്‌സിഡി നിരക്കിലുള്ള ഭക്ഷ്യവസ്തുക്കൾ കുവൈത്ത് ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് കസ്റ്റംസ് പിടികൂടി. വടക്കൻ തുറമുഖങ്ങളിലും ഫൈലക്ക ദ്വീപിലുമായി ഇറാനിയൻ ഫെറിയിലെ യാത്രക്കാരിൽ നിന്നാണ് സാധനങ്ങൾ പിടിച്ചെടുത്തത്.
കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ കർശനമായ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. രാജ്യത്ത് സബ്‌സിഡി നിരക്കിൽ നൽകുന്ന ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നതിന് കർശനമായ വിലക്കുണ്ട്. ഈ നിയമം ലംഘിച്ചതിനാണ് നടപടി.
പിടിച്ചെടുത്ത ഭക്ഷ്യവസ്തുക്കൾ സുരക്ഷിതമായി സംഭരിച്ചിട്ടുണ്ട്.
രാജ്യത്തെ നിയമങ്ങൾ പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും നിയമലംഘനങ്ങൾക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.





More Stories
ഇറാൻ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് കുവൈറ്റ് മന്ത്രിസഭ ; രാജ്യസുരക്ഷയ്ക്ക് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും
പഴയപള്ളി യുവജനപ്രസ്ഥാനം തിരുവോണപ്പുലരി 2026 കൂപ്പൺ പ്രകാശനം ചെയ്തു.
കുവൈറ്റ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഡിപ്പാർട്മെൻറ് പുതുക്കിയ ഔദ്യോഗിക പ്രവൃത്തി സമയം പ്രഖ്യാപിച്ചു