കുവൈറ്റ്: ഒഐസിസി യൂത്ത് വിങ് കുവൈത്തിന്റെ നേതൃത്വത്തിൽ ‘Funtopia 2K26’ എന്ന പേരിൽ റിഗ്ഗെ പാർക്കിൽ പിക്നിക് സംഘടിപ്പിച്ചു. ഒഐസിസി യൂത്ത് വിങ് പ്രസിഡന്റ് ഷോബിൻ സണ്ണിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ഒഐസിസി കുവൈറ്റ് നാഷണൽ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് ബി. എസ്. പിള്ള ഉദ്ഘാടനം ചെയ്തു.
പ്രവാസജീവിതത്തിലെ തിരക്കുകൾക്കിടയിലും പരസ്പരം ഒത്തുചേരാനും സൗഹൃദബന്ധങ്ങൾ കൂടുതൽ ഊഷ്മളമാക്കാനും സന്തോഷത്തിന്റെയും സാഹോദര്യത്തിന്റെയും നിമിഷങ്ങൾ പങ്കുവെക്കാനും ഇത്തരം കൂട്ടായ്മകൾ വലിയ പങ്കുവഹിക്കുന്നുവെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
ചടങ്ങിൽ ഒഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം. എ. നിസാം, നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ബിനു ചമ്പാലയം, യൂത്ത് വിങ്ങിന്റെ ചുമതലയുള്ള നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് വിപിൻ മങ്ങാട്, ജനറൽ സെക്രട്ടറിമാരായ സുരേഷ് മാത്തൂർ, ബിനോയ് ചന്ദ്രൻ, ഇല്യാസ് പൊതുവാച്ചേരി, ഷംസുദ്ദീൻ ടി. കെ., നിബു ജേക്കബ്, റസാഖ് ചെറുതുരുത്തി, രാമകൃഷ്ണൻ കല്ലാർ, സെക്രട്ടറിമാരായ അനി കെ. ജോൺ, രവിചന്ദ്രൻ ചുഴലി, സുഭാഷ് പി. നായർ, ട്രഷറർ സൂരജ് കണ്ണൻ, ജില്ലാ പ്രസിഡന്റുമാരായ ശിവദാസൻ പിലാക്കാട്ട്, എബി അത്തിക്കയം, ബത്താർ വൈക്കം, ലിപിൻ മുഴക്കുന്ന്, ജില്ലാ ജനറൽ സെക്രട്ടറിമാരായ റിഹാബ്, റിജോ കോശി, കൾച്ചറൽ വിങ് പ്രസിഡന്റ് നൗഷാദ്, വനിതാ വിങ് ട്രഷറർ ടീബ, എക്സിക്യൂട്ടീവ് അംഗം ഷെറിൻ എന്നിവർ ആശംസകൾ നേർന്നു.
കുട്ടികൾക്കും മുതിർന്നവർക്കുമായി സംഘടിപ്പിച്ച വിവിധ വിനോദപരിപാടികളും ആവേശകരമായ മത്സരങ്ങളും പിക്നിക്കിനെ കൂടുതൽ വർണാഭമാക്കി. ഒഐസിസി ജനറൽ സെക്രട്ടറി സുരേഷ് മാത്തൂർ, വനിതാ വിങ് നേതാക്കളായ ടീബ, ഷെറിൻ എന്നിവർ വിവിധ വിനോദമത്സരങ്ങൾക്ക് നേതൃത്വം നൽകി. മത്സരങ്ങളിൽ വിജയികളായവർക്ക് ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.
യൂത്ത് വിങ് വൈസ് പ്രസിഡന്റും പ്രോഗ്രാം കോർഡിനേറ്ററുമായ ബോണി സാം മാത്യു പിക്നിക്കിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. യൂത്ത് വിങ് നേതാക്കളായ ഹസീബ് കീപ്പാട്ട്, സാം മാത്യു, ഷെഫീർ മൂസ, റോയ് ജോസഫ്, ലിജിൽ മാത്യു, മുഹമ്മദ് ആഷിക്, എൻ. പി. സുബിൻ, ജെറിൻ എബ്രഹാം, ടിജോ തമ്പി, സജീർ മുണ്ടേരി, സുധി, രജീഷ്, ബെൻഹർ എന്നിവർ വിവിധ കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. യോഗത്തിൽ യൂത്ത് വിങ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി അരുൺ ചന്ദ്രൻ സ്വാഗതവും വൈസ് പ്രസിഡന്റും പ്രോഗ്രാം കോർഡിനേറ്ററുമായ ബോണി സാം മാത്യു നന്ദിയും രേഖപ്പെടുത്തി.





More Stories
കുവൈറ്റ് ലുലു ഹൈപ്പർമാർക്കറ്റിൽ ‘ സൂപ്പർ ഫ്രൈഡേ ‘ പ്രൊമോഷന് തുടക്കമായി ; എല്ലാ വിഭാഗങ്ങളിലും 70 ശതമാനം വരെ വില കിഴിവ്
കുവൈത്തിൽ വെട്ടുകാട് മാദ്രെ ദെ ദേവൂസ് ഇടവകാംഗങ്ങൾ ക്രിസ്തുരാജത്വ തിരുനാൾ ആഘോഷിച്ചുഹോളി ഫാമിലി കോ-കത്തീഡ്രലിൽ നടന്ന തിരുനാൾ ദിവ്യബലിക്ക് ഫാ. ജോസഫ് വലിയവീട്ടിൽ മുഖ്യകാർമികത്വം വഹിച്ചു
അബ്ബാസിയയിൽ തക്കാര ബേക്സ് ആൻഡ് കഫേയുടെ പുതിയ ശാഖ നവംബർ 26-ന് ഉദ്ഘാടനം ചെയ്യും