November 25, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

അബ്ബാസിയയിൽ തക്കാര ബേക്സ് ആൻഡ് കഫേയുടെ പുതിയ ശാഖ നവംബർ 26-ന് ഉദ്ഘാടനം ചെയ്യും

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ സംരംഭമായ തക്കാര ഗ്രൂപ്പിന്റെ കീഴിലുള്ള തക്കാര ബേക്സ് ആൻഡ് കഫേയുടെ പുതിയ ശാഖ അബ്ബാസിയയിൽ പ്രവർത്തനമാരംഭിക്കുന്നു. നവംബർ 26 വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് അബ്ബാസിയ ബ്ലോക്ക് 4, സ്ട്രീറ്റ് 10-ൽ പുതിയ ശാഖയുടെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങ് നടക്കും.

തക്കാര ഗ്രൂപ്പിന്റെ ബിസിനസ് വിപുലീകരണത്തിന്റെ ഭാഗമായാണ് അബ്ബാസിയയിൽ പുതിയ ശാഖ ആരംഭിക്കുന്നത്. വൈവിധ്യമാർന്ന ബേക്കറി വിഭവങ്ങൾ, രുചികരമായ ഭക്ഷണങ്ങൾ, കഫേ സൗകര്യങ്ങൾ എന്നിവയിലൂടെ ഉപഭോക്താക്കൾക്ക് മികച്ച അനുഭവം നൽകുകയാണ് പുതിയ ശാഖയുടെ ലക്ഷ്യം.

കുവൈത്തിലെ ഉപഭോക്താക്കൾക്കിടയിൽ പരിചിതമായ തക്കാര ബ്രാൻഡിന്റെ വളർച്ചയിലെ മറ്റൊരു സുപ്രധാന ചുവടുവെപ്പായിരിക്കും അബ്ബാസിയയിലെ പുതിയ ശാഖയുടെ തുടക്കം. ഉദ്ഘാടന ചടങ്ങിലേക്ക് കുവൈത്തിലെ എല്ലാ അഭ്യുദയകാംക്ഷികളെയും ഉപഭോക്താക്കളെയും ഹൃദയപൂർവം ക്ഷണിക്കുന്നതായി തക്കാര ഗ്രൂപ്പ് മാനേജ്‌മെന്റ് അറിയിച്ചു.

error: Content is protected !!