November 1, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ലുലു വേൾഡ് ഫുഡ് ഫെസ്റ്റിവലിന് കുവൈറ്റിൽ തുടക്കം: ചലച്ചിത്ര താരം നിഖില വിമൽ ഉദ്ഘാടനം ചെയ്തു

കുവൈറ്റ് സിറ്റി: മേഖലയിലെ മുൻനിര റീട്ടെയിൽ ശൃംഖലയായ ലുലു ഹൈപ്പർമാർക്കറ്റ് സംഘടിപ്പിക്കുന്ന ആഗോള രുചിക്കൂട്ടുകളുടെയും സവിശേഷ ഓഫറുകളുടെയും വൻമേളയായ ‘ലുലു വേൾഡ് ഫുഡ് ഫെസ്റ്റിവൽ’ കുവൈറ്റിൽ ആരംഭിച്ചു. ഒക്ടോബർ 28 മുതൽ ഏഴ് ദിവസങ്ങളിലായി കുവൈറ്റിലെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റ് ഔട്ട്‌ലെറ്റുകളിലുമായാണ് ഈ ഭക്ഷണോത്സവം നടക്കുന്നത്. അന്താരാഷ്ട്ര വിഭവങ്ങൾ, ആകർഷകമായ ഓഫറുകൾ, പാചക മത്സരങ്ങൾ, വിലയേറിയ സമ്മാനങ്ങൾ എന്നിവയോടെയാണ് ഫെസ്റ്റിവൽ ഒരുക്കിയിരിക്കുന്നത്.

ഒക്ടോബർ 29-ന് ലുലു ഹൈപ്പർമാർക്കറ്റിന്റെ അൽ റായ് ഔട്ട്‌ലെറ്റിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പ്രശസ്ത ദക്ഷിണേന്ത്യൻ ചലച്ചിത്ര താരം നിഖില വിമൽ ഫെസ്റ്റിവലിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. ലുലു കുവൈറ്റ് മാനേജ്‌മെന്റ് പ്രതിനിധികളും മേളയുടെ പിന്തുണക്കാരായ പ്രമുഖ ബ്രാൻഡ് പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു.

മേളയോടനുബന്ധിച്ച് ഗ്രോസറി, ഫ്രഷ് പഴങ്ങളും പച്ചക്കറികളും, മാംസം, സീഫുഡ്, ഡെയറി ഉൽപ്പന്നങ്ങൾ, ഗാർഹിക ഉപകരണങ്ങൾ, കിച്ചൺ അവശ്യവസ്തുക്കൾ തുടങ്ങിയവയ്ക്ക് വൻ വിലക്കുറവ് ലഭ്യമാക്കിയിട്ടുണ്ട്. ഇതുകൂടാതെ ടെക്നോളജി ഓഫറുകൾ, ഗാർമെന്റ് വിഭാഗത്തിൽ 10 കെ.ഡി വാങ്ങുമ്പോൾ 10 കെ.ഡി ഫ്രീ ഓഫർ (Buy KD 10, Get KD 10), ഫുട്‌വെയർ ബ്രാൻഡ് സെയിൽ, പ്രത്യേക ‘ടോയ് ഫെസ്റ്റ്’ എന്നിവയും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്.

പാചകപ്രേമികൾക്കായി വൈവിധ്യമാർന്ന മത്സരങ്ങളും മേളയുടെ ഭാഗമായി നടക്കുന്നുണ്ട്. വീട്ടിൽ തയ്യാറാക്കുന്ന വിഭവങ്ങൾ അവതരിപ്പിക്കുന്ന ‘ടേസ്റ്റ് & വിൻ’ മത്സരം, കുട്ടികൾക്കായുള്ള ‘മാസ്റ്റർ ജൂനിയർ ഷെഫ് കോണ്ടസ്റ്റ്’, ‘പിസ്സ ഡെക്കറേഷൻ കോണ്ടസ്റ്റ്’ എന്നിവ ഇതിൽ ഉൾപ്പെടുന്നു. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും കുട്ടികളായ എല്ലാ മത്സരാർത്ഥികൾക്കും പ്രോത്സാഹന സമ്മാനങ്ങളും നൽകും.

വിവിധ രുചികൾ ഉൾക്കൊള്ളിച്ച് ഗ്ലോബൽ ഫുഡി (അറബിക്, ഇന്ത്യൻ, കോണ്ടിനെന്റൽ, ഫിലിപ്പിനോ, തായ്), ഹെൽത്തി ഈറ്റ്‌സ് (സലാഡുകൾ, ചീസ്, ഒലീവ്), മീറ്റ് എ മീറ്റ്, ഗോ ഫിഷ്, ദി ബെസ്റ്റ് ബേക്ക്, സ്നാക്ക് ടൈം, ബിരിയാണി വേൾഡ്, ദേശി ധാബ, കേക്ക് സോ കുക്കീസ്, നാടൻ തട്ടുകട, കിച്ചൺ മസ്റ്റ് ഹാവ് എന്നീ പ്രമേയാധിഷ്ഠിത പ്രൊമോഷനുകളും ഫെസ്റ്റിവലിന്റെ ആകർഷണമാണ്. കൂടാതെ സൗത്ത് ഇന്ത്യൻ, നോർത്ത് ഇന്ത്യൻ, മെക്സിക്കൻ, കൊറിയൻ, ഇറ്റാലിയൻ, സ്പാനിഷ്, കോണ്ടിനെന്റൽ തെരുവ് വിഭവങ്ങളടങ്ങിയ പ്രത്യേക ‘ഗ്ലോബൽ ക്യുസിൻ സ്ട്രീറ്റ് ഫുഡ്’ കൗണ്ടറുകളും പ്രവർത്തിക്കുന്നുണ്ട്.

അൽ വസ്സാൻ, ബയാറ, കൺട്രി എക്സ്.എൽ, അൽ കബീർ, കിറ്റ്കോ, ഇഫ്കോ, നൂർ, ടിഫാനി ബിസ്ക്കറ്റ്സ്, അമേരിക്കാന, സീറ, സാദിയ, കെല്ലോഗ്സ്, പ്രിംഗിൾസ്, നെസ്ലെ, മൊത്തമദ്, മാഴ്സ്, റിറ്റ്സ്, ബാൾസൺ, ലൈസ്, സ്നിപ്സ്, ബുൾഡാക്, പൻസാനി, അൽ ഹാജരി, ഇന്തോമി, നാദ, തന്മിയ, അറോമിയ കഫേ, ആർല, ഓഷ്യൻസ് പ്രൈഡ്, മജ്ദി, അലി അബ്ദുൽവഹാബ് അൽ മുതവ, അൽതയ്യിബ്, അൽയൗം, ഖസാൻ, ലണ്ടൻ ഡെയറി, പ്രെസ്റ്റീജ്, വിൽഡ, ഹോണർ, ഫിലിപ്സ്, ന്യൂട്രികുക്ക്, ബ്ലാക്ക് ഡെക്കർ, ടൈംഹൗസ്, മലബാർ ഗോൾഡ് തുടങ്ങിയ വൻകിട ബ്രാൻഡുകളാണ് ഫെസ്റ്റിവലിന് പിന്തുണ നൽകുന്നത്.

error: Content is protected !!