കുവൈറ്റ് സിറ്റി: കുവൈറ്റിലെ മലയാളി കത്തോലിക്കാ കൂട്ടായ്മയുടെ പ്രമുഖ സംഘടനയായ കുവൈറ്റ് മലയാളി കാത്തലിക് അസോസിയേഷന് (കെ.എം.സി.എ) പുതിയ നേതൃത്വം ചുമതലയേറ്റു. രഞ്ജിത് ജോണി (പ്രസിഡന്റ്), ഷാന്റി സണ്ണി (സെക്രട്ടറി), മോളി മാത്യു (ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ. ഐക്യത്തിന്റെയും സേവനത്തിന്റെയും ദീർഘ പാരമ്പര്യവുമായി സംഘടന 54-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന വേളയിലാണ് പുതിയ കമ്മിറ്റി നിലവിൽ വരുന്നത്.
കുവൈറ്റിലെ എല്ലാ കേരള കത്തോലിക്കാ റീത്തുകളെയും ഏകോപിപ്പിച്ചു പ്രവർത്തിക്കുന്ന മാതൃകാ സംഘടനയാണ് കെ.എം.സി.എ. കുവൈറ്റ് വികാരിയേറ്റിന്റെ ഔദ്യോഗിക അധീനതയിലുള്ള ഒരേയൊരു മലയാളി സംഘടന കൂടിയാണിത്. പ്രവാസലോകത്തെ ഏറ്റവും പുരാതനമായ മലയാളി കൂട്ടായ്മകളിലൊന്നായ കെ.എം.സി.എ, കുവൈറ്റിലെ മലയാളി കത്തോലിക്കരുടെ ആത്മീയവും സാമൂഹികവുമായ ആവശ്യങ്ങളിൽ വലിയ പങ്കുവഹിക്കുന്നുണ്ട്.
‘ഐക്യമാണ് ഞങ്ങളുടെ മുഖമുദ്ര, ദാനധർമ്മമാണ് ഞങ്ങളുടെ ലക്ഷ്യം’ എന്ന ആപ്തവാക്യം അക്ഷരാർത്ഥത്തിൽ അന്വർത്ഥമാക്കിക്കൊണ്ടാണ് സംഘടന മുന്നോട്ട് പോകുന്നത്. വിശ്വാസത്തിലും സമർപ്പണത്തിലും കൂട്ടായ്മയിലും അധിഷ്ഠിതമായ പ്രവർത്തനങ്ങളിലൂടെ സംഘടനയെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാനും, പ്രവാസി സമൂഹത്തിന് പുതിയ കരുത്തും ദിശാബോധവും പകരാനും പുതിയ നേതൃത്വത്തിന് സാധിക്കുമെന്ന് പൊതുസമൂഹം പ്രത്യാശ പ്രകടിപ്പിച്ചു.





More Stories
കുവൈറ്റ് സിറ്റിയിൽ പാർപ്പിട സമുച്ചയത്തിൽ ഡ്രോൺ ആക്രമണത്തെ തുടർന്നുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി ഫയർ ഫോഴ്സ് ; ആളപായമില്ല
ഒരിടവേളക്ക് ശേഷം കുവൈറ്റിനു നേരെ വീണ്ടും മിസൈൽ-ഡ്രോൺ ആക്രമണശ്രമം: പ്രതിരോധ സംവിധാനങ്ങൾ സജ്ജമെന്ന് സൈന്യം ; രാജ്യം അതീവ ജാഗ്രതയിൽ
കുവൈറ്റ് അബ്ദലി ഫാമിൽ സഹപ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തി : ഇന്ത്യക്കാരൻ അറസ്റ്റിൽ