കഴിഞ്ഞ പത്ത് വർഷമായി കുവൈത്തിലും കേരളത്തിലും ജീവകാരുണ്യ പ്രവർത്തന രംഗത്ത് സജീവ സാന്നിധ്യമായ ‘ലാൽകെയേഴ്‌സ് കുവൈറ്റിന്റെ’ പത്താമത് വാർഷിക പൊതുയോഗം അബ്ബാസിയയിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു. 2026-2027 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ പാനൽ പ്രഖ്യാപിച്ചു.
പ്രസിഡന്റ് രാജേഷ് ആർ. ജെ. അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ഷിബിൻ ലാൽ സംഘടനയുടെ കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട് വിശദീകരിക്കുകയും, ജോയിന്റ് ട്രഷറർ സാമ്പത്തിക കണക്കുകൾ അവതരിപ്പിക്കുകയും ചെയ്തു. അഡ്വൈസറി ബോർഡ് അംഗം ജേക്കബ് തമ്പി 2026-2027 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ പാനൽ പ്രഖ്യാപിച്ചു. പ്രമുഖ സാമൂഹിക പ്രവർത്തകൻ മനോജ് മാവേലിക്കര യോഗത്തിൽ ആശംസകൾ നേർന്നു സംസാരിച്ചു.
പുതിയ ഭാരവാഹികൾ (2026-2027)
2026-2027 പ്രവർത്തന വർഷത്തേക്കുള്ള പുതിയ കേന്ദ്ര കമ്മിറ്റി ഭാരവാഹികളായി താഴെ പറയുന്നവരെ ഐകകണ്ഠ്യേന തിരഞ്ഞെടുത്തു:
- പ്രസിഡന്റ്: രാജേഷ് ആർ. ജെ.
- വൈസ് പ്രസിഡന്റ്: ജോസഫ് സെബാസ്റ്റ്യൻ
- ജനറൽ സെക്രട്ടറി: ഷിബിൻ ലാൽ
- ജോയിന്റ് സെക്രട്ടറി: ജിഷ അനു
- ട്രഷറർ: അനീഷ് സി. നായർ
- ജോയിന്റ് ട്രഷറർ: ജിതിൻ കൃഷ്ണ

അഡ്വൈസറി ബോർഡ് അംഗങ്ങൾ: മനോജ് മാവേലിക്കര, ജേക്കബ് തമ്പി, അനിൽ നമ്പ്യാർ (ഒഫിഷ്യൽ മീഡിയ).
വിവിധ വിങ് കോർഡിനേറ്റർമാർ:
- മീഡിയ കോർഡിനേറ്റർമാർ: പ്രശാന്ത് കൊയിലാണ്ടി, ശരത് കാട്ടൂർ
- ലേഡീസ് വിങ് കോർഡിനേറ്റർ: രാധ റ്റി. നായർ
- ജോയിന്റ് കോർഡിനേറ്റർ: റെനി ജോണി
- വെൽഫെയർ കോർഡിനേറ്റർ: അനീഷ് സി.
- ഇവന്റ് കോർഡിനേറ്റർ: രഞ്ജിത്ത് ആർ. നായർ
- ഫാൻസ് കോർഡിനേറ്റർമാർ: ബൻസി കെ. ബേബി, മനോജ് എസ്. പിള്ള, ജോർളി ജോസ്
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: വേണുഗോപാൽ ആർ. നായർ, രഞ്ജിത്ത് രാജ് ആർ., ലെനിൻ എം. ജി., അമൽജിത്ത് കരിപ്പിടി, സനോജ്, പ്രേംശരത്.
മേഖലാ കോർഡിനേറ്റർമാർ (Area Coordinators):
- മഹബുള്ള: അലക്സ് പി. ജേക്കബ്
- മംഗഫ്: കണ്ണൻ വി. എസ്.
- അബ്ബാസിയ: രാഹുൽ കോട്ടക്കുളം, ശ്രീജിത്ത് നായർ
- റിഗ്ഗായ്: അനന്ദു മോഹനൻ
- ഫർവാനിയ: ഷിജു മോഹനൻ
- ഖൈത്താൻ: പ്രവീൺ കുമാർ
- സാൽമിയ: നവിൻ ജോർജ്ജ്
വരും വർഷങ്ങളിലും കൂടുതൽ കരുത്തുറ്റ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി സംഘടന മുന്നോട്ട് പോകുമെന്ന് പുതിയ ഭാരവാഹികൾ യോഗത്തിൽ അറിയിച്ചു.





More Stories
കുവൈറ്റ് ഹവല്ലി, മുബാറക് അൽ കബീർ മേഖലകളിൽ സാങ്കേതിക തകരാറിനെ തുടർന്ന് വൈദ്യുതി മുടങ്ങി : പുനഃസ്ഥാപിക്കാൻ അടിയന്തര നടപടി
അപകടകരമായും അശ്രദ്ധമായും വാഹനമോടിച്ചയാളെ അറസ്റ്റ് ചെയ്ത് കുവൈറ്റ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ; വാഹനം പിടിച്ചെടുത്ത് പൊളിച്ചുനീക്കി
കുവൈറ്റ് സിറ്റിയിൽ പാർപ്പിട സമുച്ചയത്തിൽ ഡ്രോൺ ആക്രമണത്തെ തുടർന്നുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി ഫയർ ഫോഴ്സ് ; ആളപായമില്ല