കുവൈറ്റ് സിറ്റി: ലോകമെമ്പാടുമുള്ള രുചി വൈവിധ്യങ്ങൾ കുവൈറ്റിലെ ഉപഭോക്താക്കൾക്ക് പരിചയപ്പെടുത്താനായി ലുലു ഹൈപ്പർമാർക്കറ്റിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന രണ്ടാഴ്ച നീണ്ടുനിൽക്കുന്ന വേൾഡ് ഫുഡ് ഫെസ്റ്റിവലിന് തുടക്കമായി. സെപ്റ്റംബർ 24-ന് കുവൈറ്റിലെ എല്ലാ ലുലു ശാഖകളിലുമായി ഫെസ്റ്റിവൽ ആരംഭിച്ചു.
സെപ്റ്റംബർ 24-ന് ലുലു ഹൈപ്പർമാർക്കറ്റ് അൽ റായിയിൽ നടന്ന മുഖ്യ ഉദ്ഘാടന ചടങ്ങിൽ പ്രശസ്ത ചലചിത്ര താരം അനിശ്വര രാജൻ പങ്കെടുത്തു. ലുലു കുവൈറ്റിന്റെ ഉന്നത മാനേജ്മെന്റ് പ്രതിനിധികളും ഇവന്റ് സ്പോൺസർമാരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
തുടർന്ന് ലുലു ഫഹാഹീലിൽ വെച്ച്, മാനേജ്മെന്റിന്റെയും പ്രധാന സ്പോൺസർമാരിൽ ഒരാളായ സീറയിലെ മുതിർന്ന ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ഏറ്റവും വലിയ ബർഗറിന്റെ ഉദ്ഘാടനം ആകർഷകമായി .
ഫെസ്റ്റിവലിനോടനുബന്ധിച്ച് നിത്യോപയോഗ സാധനങ്ങൾ, പുതിയ പഴങ്ങൾ, പച്ചക്കറികൾ, ഉയർന്ന നിലവാരമുള്ള മാംസം, സീഫുഡ്, ശീതീകരിച്ച ഭക്ഷ്യവസ്തുക്കൾ, ഡയറി ഉൽപ്പന്നങ്ങൾ, ഗൃഹോപകരണങ്ങൾ, അടുക്കള സാമഗ്രികൾ എന്നിവയ്ക്കെല്ലാം പ്രത്യേക ഡിസ്കൗണ്ടുകളും എക്സ്ക്ലൂസീവ് ഓഫറുകളും ഉപഭോക്താക്കൾക്ക് ലഭ്യമാകും.
എല്ലാ പ്രായക്കാർക്കുമായി ലുലു വിവിധതരം വേദനാത്മക മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. അൽ റായ് ശാഖയിൽ കുട്ടികൾക്കായി ബർഗർ നിർമ്മാണ മത്സരവും , പാചക വിദഗ്ധർക്കായി ‘മേക് യുവർ സിഗ്നേച്ചർ ഡിഷ്’ മത്സരവും നടന്നു. വിജയികൾക്ക് വിലയേറിയ സമ്മാനങ്ങൾ വിതരണം ചെയ്തു. രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ആഘോഷത്തിന്റെ ഭാഗമായി മറ്റു ലുലു ശാഖകളിലും വിവിധതരം മത്സരങ്ങൾ തുടരും.
ഫെസ്റ്റിവലിൽ ‘ഗ്ലോബൽ ഫുഡി’ (ലോക വിഭവങ്ങൾ), ‘ഹെൽത്തി ഈറ്റ്സ്’, ‘ബിരിയാണി വേൾഡ്’, ‘നാടൻ തട്ടുകട’, ‘അറേബ്യൻ ഡിലൈറ്റ്സ്’ തുടങ്ങിയ പ്രത്യേക തീം കൗണ്ടറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. വിവിധ രാജ്യങ്ങളിലെ രുചികൾ ആസ്വദിക്കാൻ സാധിക്കുന്ന
‘ഗ്ലോബൽ ക്യുസീൻ ഫുഡ് സ്ട്രീറ്റ്’ ആണ് ഫെസ്റ്റിവലിലെ പ്രധാന ആകർഷണങ്ങളിലൊന്ന്. സുഗന്ധമുള്ള കാപ്പികൾ, പ്രീമിയം ഡ്രൈ ഫ്രൂട്ട്സ്, വിവിധതരം നട്സ് എന്നിവയുടെ പ്രത്യേക കൗണ്ടറുകളും എല്ലാ ശാഖകളിലുമുണ്ട്.
പ്രമുഖ സ്പോൺസർമാരുടെ പിന്തുണയോടെ സംഘടിപ്പിച്ച ഈ ഫെസ്റ്റിവൽ , ഭക്ഷ്യോത്പന്നങ്ങളുടെ പ്രോത്സാഹനവും വിനോദവും ആഗോള രുചികളും സമന്വയിപ്പിച്ച് കുവൈറ്റിലെ കുടുംബങ്ങൾക്കും ഭക്ഷണ പ്രേമികൾക്കും അവിസ്മരണീയമായ അനുഭവമാണ് വാഗ്ദാനം ചെയ്യുന്നത്


















More Stories
ഗൾഫ് രാജ്യങ്ങളിൽ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു
ഇന്ത്യൻ മുസ്ലിം സംഘടനകളുടെ ഐക്യവേദിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസ്സോസിയേഷൻസ് (FIMA) റമദാൻ ഖബ്ക്ക സംഘടിപ്പിച്ചു.
കുവൈറ്റിൽ വിസ കാലാവധി നീട്ടി; സന്ദർശക വിസകൾക്ക് ഒരു മാസത്തെയും പ്രവാസികൾക്ക് മൂന്ന് മാസത്തെയും ഇളവ്