കുവൈറ്റ് സിറ്റി: കുവൈത്ത് അമീർ ശൈഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്, കിരീടാവകാശി ശൈഖ് സബാഹ് അൽ ഖാലിദ് അൽ ഹമദ് അൽ മുബാറക് അൽ സബാഹ് എന്നിവരുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി കൂടിക്കാഴ്ച നടത്തി. ബയാൻ കൊട്ടാരത്തിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.

ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് കുവൈറ്റിൽ ലുലു ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന പദ്ധതികളെ കുറിച്ചും വികസന പ്രവർത്തനങ്ങളെ കുറിച്ചും യൂസഫലി കുവൈറ്റ് അമീറിനും കിരീടാവകാശിക്കും വിശദീകരിച്ചു നൽകി. മേഖലയിലെ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഭക്ഷ്യ സുരക്ഷാ രംഗത്ത് ലുലു ഗ്രൂപ്പ് നൽകി വരുന്ന സംഭാവനകളെ ഇരുവരും പ്രകീർത്തിച്ചു.
ലുലു ഇൻ്റർനാഷണൽ ഹോൾഡിംഗ്സ് ചീഫ് ഓപ്പറേറ്റിംഗ് ഓഫിസർ എ.വി. ആനന്ദ് റാം, ലുലു കുവൈറ്റ് ഡയറക്ടർ ശ്രീജിത് കെ.എസ്, റീജിയണൽ ഡയറക്ടർ സക്കീർ ഹുസൈൻ എന്നിവരും സംബന്ധിച്ചു.





More Stories
വളര്‍ച്ചയുടെ പുതിയ നാഴികക്കല്ല് പിന്നിട്ട് ഗ്രാന്‍ഡ് ഹൈപ്പര്‍; 50-ാമത് സ്റ്റോര്‍ കുവൈറ്റ് മാലിയയില്‍ പ്രവര്‍ത്തനമാരംഭിച്ചു
അവിസ്മരണീയ നിമിഷങ്ങളുമായി ഫോക്ക് ഫാഹഹീൽ സോണൽ ‘മൂവന്തി Vibes 2K26’ കുടുംബസംഗമം
വ്യാപക ക്രമക്കേട് : രണ്ട് ഫിസിയോതെറാപ്പി സെന്ററുകളും ക്ലിനിക്കും അടച്ചു പൂട്ടി കുവൈറ്റ് ആരോഗ്യ മന്ത്രാലയം