കുവൈത്തിലെ മുൻനിര റീറ്റെയ്ൽ സ്ഥാപനമായ ഗ്രാൻഡ് ഹൈപ്പർ സൽവയിൽ പുതിയ ഔട്ട്‍ലറ്റ് തുറന്നു പ്രവർത്തനം ആരംഭിച്ചു, സൽവ ബ്ലോക്ക് 5, സ്ട്രീറ്റ് 5 ലാണ് വിപുലമായ സൗകര്യങ്ങളോടു കൂടിയ ഔട്ട്‍ലറ്റ്. ഗ്രാൻഡ് ഹൈപ്പറിന്റെ 45ാമത് ഔട്ട്‍ലറ്റാണിത്.
ശൈഖ് ദാവൂദ് സൽമാൻ അസ്സബാഹ്, ഗ്രാൻഡ് ഹൈപ്പർ കുവൈത്ത് ചെയർമാൻ ജാസിം മുഹമ്മദ് ഖമീസ് അൽ ശർറാഹ് എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.
റീജൻസി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഡോ.അൻവർ അമീൻ ചേലാട്ട്, ഗ്രാൻഡ് ഹൈപ്പർ കുവൈത്ത് റീജിയണൽ ഡയറക്ടർ അയ്യൂബ് കച്ചേരി, സാദ് മുഹമ്മദ് സാദ് അൽ ഹമദ, സാലിം സാദ് സൽമാൻ അൽ ഹമദ, സി.ഇ.ഒ മുഹമ്മദ് സുനീർ, ഡി.ആർ.ഒ തഹ്‌സീർ അലി, ഗ്രാൻഡ് ഹൈപ്പർ കുവൈത്ത് സി.ഒ.ഒ മുഹമ്മദ് അസ്‌ലം ചേലാട്ട്,,ലാംകോ ഡയറക്ടർ അമാനുല്ല മറ്റ് മുതിർന്ന മാനേജ്മെന്റ് പ്രതിനിധികൾ, അഭ്യുദയകാംക്ഷികൾ എന്നിവർ പങ്കെടുത്തു.
തിരക്കേറിയെ സൽവ ബ്ലോക്ക് അഞ്ചിലെ പുതിയ ഔട്ട്‍ലറ്റിൽ സ്വദേശികൾക്കും വിദേശികൾക്കും വസ്തുക്കൾ തിരഞ്ഞെടുക്കാനും പാർക്കിങിനും വിപുലമായ സൗകര്യങ്ങൾ ഉണ്ട്. നിത്യോപയോഗ വസ്തുക്കൾ, പഴങ്ങൾ,പച്ചക്കറികൾ, സ്വീറ്റ്സ് ഇനങ്ങൾ തുടങ്ങി കുടുംബങ്ങൾക്കും വ്യക്തികൾക്കും അനിവാര്യമായ വസ്തുക്കൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.












More Stories
ഗൾഫ് രാജ്യങ്ങളിൽ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു
ഇന്ത്യൻ മുസ്ലിം സംഘടനകളുടെ ഐക്യവേദിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസ്സോസിയേഷൻസ് (FIMA) റമദാൻ ഖബ്ക്ക സംഘടിപ്പിച്ചു.
കുവൈറ്റിൽ വിസ കാലാവധി നീട്ടി; സന്ദർശക വിസകൾക്ക് ഒരു മാസത്തെയും പ്രവാസികൾക്ക് മൂന്ന് മാസത്തെയും ഇളവ്