കുവൈറ്റിന്റെ വ്യോമാതിർത്തി വീണ്ടും തുറന്ന് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സാധാരണ വ്യോമഗതാഗത പ്രവർത്തനങ്ങൾ പുനരാരംഭിച്ചതായ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അറിയിച്ചു .
രാജ്യത്തിന് ചുറ്റുമുള്ള വ്യോമാതിർത്തിയുടെ സ്ഥിരതയും സുരക്ഷയും സ്ഥിരീകരിച്ചതിനുശേഷം, ബന്ധപ്പെട്ട കുവൈറ്റ് അധികാരികളുമായുള്ള അടുത്ത ഏകോപനത്തിന്റെയും പ്രാദേശിക, അന്തർദേശീയ പങ്കാളികളുമായുള്ള തുടർച്ചയായ ചർച്ചയുടെയും അടിസ്ഥാനത്തിലാണ് തീരുമാനം.
കുവൈറ്റ് വ്യോമാതിർത്തിയിൽ സുരക്ഷ നിലനിർത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധത ഡിജിസിഎ ഊന്നിപ്പറഞ്ഞു. പ്രാദേശിക, അന്തർദേശീയ വിദഗ്ദരുമായി സഹകരിച്ച് പ്രത്യേക സംഘങ്ങൾ നടത്തിയ സമഗ്രമായ വിലയിരുത്തലുകൾക്ക് ശേഷമാണ് വീണ്ടും തുറക്കൽ.








More Stories
ഗൾഫ് രാജ്യങ്ങളിൽ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു
ഇന്ത്യൻ മുസ്ലിം സംഘടനകളുടെ ഐക്യവേദിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസ്സോസിയേഷൻസ് (FIMA) റമദാൻ ഖബ്ക്ക സംഘടിപ്പിച്ചു.
കുവൈറ്റിൽ വിസ കാലാവധി നീട്ടി; സന്ദർശക വിസകൾക്ക് ഒരു മാസത്തെയും പ്രവാസികൾക്ക് മൂന്ന് മാസത്തെയും ഇളവ്