കുവൈറ്റ് സിറ്റി: രാജ്യത്തെ തന്ത്രപ്രധാനമായ സുരക്ഷാ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടെത്തിയ ആറ് ഡ്രോണുകൾ കുവൈറ്റ് നാഷണൽ ഗാർഡ് വെടിവെച്ചിട്ടു. ചൊവ്വാഴ്ചയാണ് നാഷണൽ ഗാർഡിന്റെ ടാസ്ക് ഫോഴ്സ് ഡ്രോണുകളെ വിജയകരമായി പ്രതിരോധിച്ചത്. രാജ്യത്തിന്റെ വടക്കൻ, തെക്കൻ മേഖലകളിലെ അതീവ സുരക്ഷാ പ്രാധാന്യമുള്ള കേന്ദ്രങ്ങൾക്ക് നേരെയാണ് ഡ്രോണുകളുടെ നീക്കമുണ്ടായതെന്ന് അധികൃതർ അറിയിച്ചു.
ദേശീയ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും സുപ്രധാനമായ സർക്കാർ സ്ഥാപനങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനുമുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടിയെന്ന് നാഷണൽ ഗാർഡ് വക്താവ് ബ്രിഗേഡിയർ ജനറൽ ഡോ. ജദാൻ ഫാദിൽ ജദാൻ പ്രസ്താവനയിൽ വ്യക്തമാക്കി. ശത്രുതാപരമായ നീക്കങ്ങളെയും രാജ്യത്തിന്റെ പരമാധികാരത്തിന് ഭീഷണിയാകുന്ന സാഹചര്യങ്ങളെയും തടയാൻ സൈന്യം സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രാദേശികമായി വർദ്ധിച്ചുവരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കുവൈറ്റ് സൈന്യം അതീവ ജാഗ്രതയിലാണ്. ഡ്രോണുകൾ വെടിവെച്ചിട്ട സാഹചര്യത്തിൽ അധികൃതർ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് പൊതുജനങ്ങളോട് വക്താവ് അഭ്യർത്ഥിച്ചു.
രാജ്യത്തിന്റെ സുരക്ഷയും സുസ്ഥിരതയും സംരക്ഷിക്കുന്നതിനായി കുവൈറ്റ് ആർമി, പോലീസ്, ഫയർ ഫോഴ്സ് എന്നിവയുമായി ചേർന്ന് നാഷണൽ ഗാർഡ് ഏകോപിതമായ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. കഴിഞ്ഞ ദിവസങ്ങളിലും സമാനമായ രീതിയിൽ ഡ്രോണുകളും മിസൈലുകളും കുവൈറ്റ് ആകാശപരിധിയിൽ വെച്ച് പ്രതിരോധിച്ചിരുന്നു.





More Stories
ഡ്രോൺ ഭീഷണികളെ പ്രതിരോധിക്കാൻ കുവൈറ്റ് : 1.98 ബില്യൺ ഡോളറിന്റെ അത്യാധുനിക യുഎസ് നിർമ്മിത ഡ്രോൺ പ്രതിരോധ ആയുധങ്ങൾ വാങ്ങുന്നു
കുവൈറ്റ് സമുദ്രത്തിൽ മാലിന്യം തള്ളി ; സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിച്ചതിന് പിന്നാലെ പ്രതിയെ പിടികൂടി കോസ്റ്റ് ഗാർഡും പരിസ്ഥിതി അതോറിറ്റിയും
കുവൈറ്റിൽ വീണ്ടും മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ; വ്യോമപ്രതിരോധ സംവിധാനം സജീവം, രാജ്യത്തുടനീളം സൈറണുകൾ മുഴങ്ങി