കുവൈറ്റ് ആഭ്യന്തര മന്ത്രാലയം (MOI) റെസിഡൻസി സംബന്ധിച്ച പരാതികളും വിവരങ്ങളും സ്വീകരിക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന പുതിയ ഹോട്ട്‌ലൈൻ സേവനം ആരംഭിച്ചു. വിസാ സംബന്ധമായ വിഷയങ്ങൾ ഉൾപ്പെടെ റെസിഡൻസി കാര്യങ്ങളിൽ വിദേശികൾക്ക് സഹായം ലഭ്യമാക്കുന്നതിനാണ് ഈ സേവനം ലക്ഷ്യമിടുന്നത്.
ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റെസിഡൻസി അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻസ് നയിക്കുന്ന ഈ പുതിയ സംരംഭം, വിദേശികളുമായി സമ്പർക്കം മെച്ചപ്പെടുത്തുകയും, റെസിഡൻസി സംബന്ധമായ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം നൽകുകയും ചെയ്യുന്നതാണ്.
പൗരന്മാർക്കും താമസക്കാർക്കും ഇപ്പോൾ താഴെപ്പറയുന്ന ചാനലുകൾ വഴി ബന്ധപ്പെട്ട് സേവനം ലഭ്യമാക്കാം:
WhatsApp നമ്പറുകൾ:
97288211
97288200
ലാൻഡ്‌ലൈൻ നമ്പറുകൾ:
25582960
25582961
അടിയന്തര സാഹചര്യങ്ങളിൽ, പൊതുജനങ്ങൾ 112 എന്ന എമർജൻസി ഹോട്ട്‌ലൈൻ നമ്പറിലോ, ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.moi.gov.kw ലൊ, ബന്ധപ്പെടാവുന്നതാണ്.
ഈ പുതിയ സേവനം, റെസിഡൻസി നിയമങ്ങൾക്കും പ്രാബല്യങ്ങൾക്കും അനുയോജ്യമായ സേവനങ്ങൾ നൽകുന്നതിലൂടെ, മന്ത്രാലയം സേവന നിലവാരം, സുതാര്യത, പൊതുജന പങ്കാളിത്തം എന്നിവ മെച്ചപ്പെടുത്താൻ ശ്രമിക്കുന്നു.





More Stories
കുവൈറ്റ് ഹവല്ലി, മുബാറക് അൽ കബീർ മേഖലകളിൽ സാങ്കേതിക തകരാറിനെ തുടർന്ന് വൈദ്യുതി മുടങ്ങി : പുനഃസ്ഥാപിക്കാൻ അടിയന്തര നടപടി
അപകടകരമായും അശ്രദ്ധമായും വാഹനമോടിച്ചയാളെ അറസ്റ്റ് ചെയ്ത് കുവൈറ്റ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ; വാഹനം പിടിച്ചെടുത്ത് പൊളിച്ചുനീക്കി
കുവൈറ്റ് സിറ്റിയിൽ പാർപ്പിട സമുച്ചയത്തിൽ ഡ്രോൺ ആക്രമണത്തെ തുടർന്നുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി ഫയർ ഫോഴ്സ് ; ആളപായമില്ല