തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈത്ത് ( ട്രാക്ക് ) വനിതാവേദിയുടെ ആഭിമുഖ്യത്തിൽ 30/05/2025 ൽ ” പായസ മത്സരവും നോർക്ക പ്രവാസി ബോധവത്ക്കരണവും ” സംഘടിപ്പിച്ചു. ട്രാക്ക് വനിത വേദി പ്രസിഡൻ്റ് പ്രിയ രാജ് അധ്യക്ഷത വഹിച്ചു. വനിത വേദി ജനറൽ സെക്രട്ടറി സരിത ഹരിപ്രസാദ് സ്വാഗതം പറഞ്ഞുകൊണ്ട് സാംസ്കാരി സമ്മേളനത്തിന് തുടക്കം കുറിച്ചു. ലോക കേരള സഭ അംഗമായ ശ്രീ.നാഗനാദൻ പ്രവാസി ക്ഷേമ നിധി പദ്ധതികളെ കുറിച്ചും പ്രവാസി പെൻഷനെ കുറിച്ചും ജനങ്ങൾ പ്രജോദനമാകുന്ന വിധത്തിൽ സംസാരിക്കുകയുണ്ടായി.

കുട്ടികൾക്കും മുതിർന്നവർക്കും ആയിട്ട് പ്രത്യേക Quiz കോമ്പറ്റിഷനും സംഘടിപ്പിക്കുകയുണ്ടായി ,സാമൂഹിക പ്രവർത്തകയും 50 വർഷത്തിലേറെ ആയി പ്രവാസ ജീവിതം നയിക്കുന്ന ശ്രീമതി റെയ്ച്ചൽ ഫെർണാണ്ടസിനെ വനിത വേദി പ്രസിഡൻ്റും വനിത വേദി ജനറൽ സെക്രട്ടറിയും ചേർന്ന് പൊന്നാട അണിയിച്ച് ആദരിക്കുകയുണ്ടായി. ശ്രീ.നാഗനാദൻ ശ്രീമതി റെയ്ച്ചൽ ഫെർണാണ്ടസിന് സ്നേഹോപഹാരം നൽകി .1, 2 , 3 മത്സര വിജയികളായ രസനാ, ബബിത, അമ്പിളി എന്നിവർക്ക് ലോക കേരള സഭാ അഗമായ ശ്രി.നാഗനാദൻ, ട്രാക്ക് ജനറൽ സെകട്ടറി ശ്രി രാധാകൃഷ്ണൻ ,ട്രാക്ക് വനിത സെക്രട്ടറി ജോബി എന്നിവർ സമ്മാനങ്ങൾ നൽകി. ട്രാക്ക് ജനറൽ സെക്രട്ടറി ശ്രീ.രാധ കൃഷ്ണനും, മുൻ കൗൺസിലറുമായ ശ്രീമതി ബെർട്ടിൽ പരിപാടിക്ക് ആശംസകൾ നേർന്നു.
വനിത വേദി സെക്രട്ടറി ജോബി പരിപാടി ആംഗറി ഗ് ചെയ്യുകയും വനിത വേദി സെക്രട്ടറി അനു അയ്യപ്പൻ നന്ദിയും പറഞ്ഞു





More Stories
ഡ്രോൺ ഭീഷണികളെ പ്രതിരോധിക്കാൻ കുവൈറ്റ് : 1.98 ബില്യൺ ഡോളറിന്റെ അത്യാധുനിക യുഎസ് നിർമ്മിത ഡ്രോൺ പ്രതിരോധ ആയുധങ്ങൾ വാങ്ങുന്നു
കുവൈറ്റ് സമുദ്രത്തിൽ മാലിന്യം തള്ളി ; സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിച്ചതിന് പിന്നാലെ പ്രതിയെ പിടികൂടി കോസ്റ്റ് ഗാർഡും പരിസ്ഥിതി അതോറിറ്റിയും
കുവൈറ്റിൽ വീണ്ടും മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ; വ്യോമപ്രതിരോധ സംവിധാനം സജീവം, രാജ്യത്തുടനീളം സൈറണുകൾ മുഴങ്ങി