കുവൈറ്റ് സിറ്റി : കുവൈറ്റിലെ പ്രവാസികൾക്കും ഇസ്ലാമിക തത്ത്വങ്ങളെക്കുറിച്ച് അറിയാൻ താല്പര്യമുള്ള മറ്റ് സമൂഹങ്ങൾക്കും എളുപ്പത്തിൽ കാര്യങ്ങൾ മനസിലാക്കാൻ സഹായിക്കുന്നതിനായി ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയം ‘സഹേൽ’ (Sahel) ആപ്പ് വഴി ‘ടീച്ച് മീ ഇസ്ലാം’ (Teach Me Islam) എന്ന പുതിയ ഇലക്ട്രോണിക് സേവനത്തിന് തുടക്കം കുറിച്ചു. സർക്കാർ സേവനങ്ങളുടെ ഏകീകൃത ആപ്പായ ‘സഹേൽ’ വഴിയാണ് ഈ ഡിജിറ്റൽ സേവനം പൊതുജനങ്ങൾക്ക് ലഭ്യമാക്കിയിരിക്കുന്നത്.
ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ഇസ്ലാമിക അധ്യാപനങ്ങൾ പ്രചരിപ്പിക്കാനും മതപരമായ അറിവുകൾ സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ഒരുപോലെ പ്രവേശനക്ഷമവും കാര്യക്ഷമവുമാക്കാനുമുള്ള മന്ത്രാലയത്തിന്റെ പ്രതിബദ്ധതയാണ് ഈ സംരംഭത്തിലൂടെ വ്യക്തമാകുന്നതെന്ന് ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രി ഡോ. മുഹമ്മദ് അൽ വസ്മി കുവൈറ്റ് ന്യൂസ് ഏജൻസിയോട് (കുന) പറഞ്ഞു. സമൂഹത്തിൽ ഇസ്ലാമിക ബോധവൽക്കരണത്തോടൊപ്പം കാരുണ്യം, സഹിഷ്ണുത, മിതത്വം എന്നീ ഉന്നത മൂല്യങ്ങൾ വളർത്തിയെടുക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ആധുനിക കാലഘട്ടത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് മതപരമായ സേവനങ്ങൾ ലഭ്യമാക്കുന്നതിനും മാനുഷിക മൂല്യങ്ങളും ഇസ്ലാമിക അധ്യാപനങ്ങളും പ്രചരിപ്പിക്കുന്നതിനും സർക്കാരിന്റെ ഔദ്യോഗിക പ്ലാറ്റ്ഫോമുകളും നൂതന ഡിജിറ്റൽ സംവിധാനങ്ങളും പരമാവധി പ്രയോജനപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണ്. മന്ത്രാലയത്തിന്റെ ബോധവൽക്കരണ മാർഗ്ഗങ്ങൾ കൂടുതൽ ആധുനികവൽക്കരിക്കാനും, ഇസ്ലാമിനെക്കുറിച്ച് പഠിക്കാൻ താല്പര്യമുള്ള വൈവിധ്യമാർന്ന ജനവിഭാഗങ്ങളിലേക്കുള്ള സേവനങ്ങൾ വിപുലീകരിക്കാനും അഡ്വാൻസ്ഡ് ടെക്നോളജി വഴിയുള്ള ഈ പുതിയ പദ്ധതിയിലൂടെ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.





More Stories
സ്ത്രീകളുടെ ആരോഗ്യത്തിന് പ്രാധാന്യം നൽകി മെഡ്എക്സ് മെഡിക്കൽ ഗ്രൂപ്പ് (ഫഹാഹീൽ, ഫർവാനിയ, അബുഹലീഫ); അവന്യൂസ് മാളിൽ ബ്രെസ്റ്റ് കാൻസർ കോൺഫറൻസ്
“
ഒരുമയുടെ സന്ദേശമോതി ഇടുക്കി അസോസിയേഷന് കുവൈത്ത് ‘ഓണാരവം 2026’ ആഘോഷിച്ചു