October 15, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

“

കുവൈത്ത് സിറ്റി: ഇടുക്കി അസോസിയേഷൻ കുവൈത്ത് (IAK) വനിതാ വേദിയും മെട്രോ മെഡിക്കൽ ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിച്ച പിങ്ക് ഒക്ടോബർ 2026 – സ്തനാർബുദ ബോധവൽക്കരണ സെമിനാർ ഒക്ടോബർ 6 ന് ദജീജിലെ മെട്രോ ഓഡിറ്റോറിയത്തിൽ നടന്നു. നൂറിലധികം പേർ പങ്കെടുത്ത പരിപാടി സ്തനാർബുദത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും നേരത്തെയുള്ള രോഗനിർണയത്തിന്റെയും കൃത്യമായ പരിശോധനകളുടെയും പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിനും ലക്ഷ്യമിട്ടായിരുന്നു.

ഐ.എ.കെ. പ്രസിഡന്റ് അനീഷ് പ്രഭാകരൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. വനിതാ വേദി ചെയർപേഴ്സൺ സോണിയ സൂജോ സ്വാഗതം ആശംസിച്ചു. ഐ.എ.കെ. ജനറൽ സെക്രട്ടറി ജോൺലി തുണ്ടിയിൽ, മെട്രോ മെഡിക്കൽ ഗ്രൂപ്പ് പ്രതിനിധികളായ ബഷീർ ബാത്ത, ഫൈസൽ തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു. വൈസ് പ്രസിഡന്റ് ഷിജു ബാബു നന്ദി രേഖപ്പെടുത്തി.

മെട്രോ മെഡിക്കൽ കെയർ, ഫർവാനിയയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ഹിമ സുഭാഷ് ബേബി (MBBS, MS, DNB) ബോധവൽക്കരണ ക്ലാസ് നയിച്ചു. സ്തനാർബുദത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ, നേരത്തെയുള്ള രോഗനിർണയം, സ്ക്രീനിംഗ് പരിശോധനകൾ, സ്വയം സ്തനപരിശോധന എന്നിവയെക്കുറിച്ച് വിശദമായ ബോധവൽക്കരണം നൽകി. പങ്കെടുത്തവർക്ക് സംശയങ്ങൾ ചോദിക്കാനും ആവശ്യമായ വിവരങ്ങൾ നേടാനും അവസരം ലഭിച്ചു.

സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ഐ.എ.കെ. സംഘടിപ്പിച്ച ഈ പരിപാടി സമൂഹത്തിന്റെ ആരോഗ്യസംരക്ഷണത്തിനും ബോധവൽക്കരണത്തിനുമുള്ള സംഘടനയുടെ പ്രതിജ്ഞാബദ്ധത ഉയർത്തിക്കാട്ടി. പരിപാടിയുടെ വിജയത്തിനായി സഹകരിച്ച മെട്രോ മെഡിക്കൽ ഗ്രൂപ്പിനും ഡോക്ടർക്കും പങ്കെടുത്ത എല്ലാവർക്കും സംഘാടകർ നന്ദി അറിയിച്ചു.

ഇടുക്കി അസോസിയേഷൻ കുവൈത്ത് (IAK) ആരോഗ്യബോധവൽക്കരണവും സാമൂഹികക്ഷേമവും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ തുടർന്നും സംഘടിപ്പിക്കുമെന്ന് IAK ഭാരവാഹികൾ അറിയിച്ചു.

error: Content is protected !!