March 6, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കാർഡ് പേയ്‌മെന്റുകൾക്ക് അധിക ചാർജ് ഈടാക്കരുതെന്ന കർശന നിർദേശവുമായി കുവൈറ്റ് സെൻട്രൽ ബാങ്ക്

കുവൈറ്റ് : രാജ്യത്തിനകത്ത് ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, കെ-നെറ്റ് (KNET) ഉൾപ്പെടെയുള്ള ഇലക്‌ട്രോണിക് പേയ്‌മെന്റ് മാർഗങ്ങൾ ഉപയോഗിക്കുന്ന ഉപഭോക്താക്കളിൽ നിന്ന് അധിക ഫീസുകളോ കമ്മീഷനുകളോ ഈടാക്കുന്നത് കുവൈറ്റ് സെൻട്രൽ ബാങ്ക് (CBK) കർശനമായി നിരോധിച്ചു. ഉപഭോക്താക്കളുടെ പരാതികൾ വർധിച്ച സാഹചര്യത്തിലാണ് ഉപഭോക്തൃ സംരക്ഷണം ലക്ഷ്യമിട്ടുള്ള ഈ സുപ്രധാന നടപടി.

പ്രാദേശിക ബാങ്കുകൾ, ഇലക്‌ട്രോണിക് പേയ്‌മെന്റ് സേവന ദാതാക്കൾ, ഇ-മണി സേവന ദാതാക്കൾ എന്നിവർക്കാണ് സെൻട്രൽ ബാങ്ക് ഇതുസംബന്ധിച്ച കർശന നിർദേശം നൽകിയത്. പോയിന്റ്-ഓഫ്-സെയിൽ (POS) ഉപകരണങ്ങൾ വഴിയോ ഇലക്‌ട്രോണിക് പേയ്‌മെന്റ് ഗേറ്റ്‌വേകൾ വഴിയോ പണം നൽകുമ്പോൾ ഉപഭോക്താക്കളിൽ നിന്ന് അധിക തുക ഈടാക്കുന്നുവെന്ന വ്യാപകമായ പരാതികളെ തുടർന്നാണ് ഈ ഇടപെടൽ.

  • വ്യാപാരികളുമായുള്ള പുതിയ പേയ്‌മെന്റ് സേവന കരാറുകളിൽ, ഇലക്‌ട്രോണിക് പേയ്‌മെന്റുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കളിൽ നിന്ന് അധിക ചാർജ് ഈടാക്കരുത് എന്ന വ്യവസ്ഥ നിർബന്ധമായും ഉൾപ്പെടുത്തണം.
  • നിലവിലുള്ള എല്ലാ കരാറുകളും ഈ ഉത്തരവ് പ്രാബല്യത്തിൽ വന്ന തീയതി മുതൽ ഒരു മാസത്തിനകം അവലോകനം ചെയ്യുകയും പുതുക്കുകയും ചെയ്യണം.
  • നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ സേവന ദാതാക്കൾ തിരുത്തൽ നടപടികൾ സ്വീകരിക്കണം. ആവശ്യമെങ്കിൽ പേയ്‌മെന്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്യാം.

ഡിജിറ്റൽ ഇടപാടുകളിലുള്ള വിശ്വാസം വർദ്ധിപ്പിക്കുന്നതിനും സാമ്പത്തിക ഇടപാടുകളിൽ സുതാര്യതയും നീതിയും ഉറപ്പാക്കുന്നതിനും വേണ്ടിയാണ് സെൻട്രൽ ബാങ്ക് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. നിയമം ലംഘിക്കുന്നവർക്കെതിരെ സേവനം റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള ശക്തമായ നടപടികളുണ്ടാകുമെന്ന് സി.ബി.കെ. മുന്നറിയിപ്പ് നൽകി.

error: Content is protected !!