കുവൈറ്റ് സിറ്റി: കോഴിക്കോട് ഡിസ്ട്രിക്ട് എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) സംഘടിപ്പിച്ച ‘കഥാരസം’ ചെറുകഥാ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. വരാനിരിക്കുന്ന ‘മലബാർ മഹോത്സവം 2026’-ന്റെ ഭാഗമായി പ്രവാസി മലയാളി സാഹിത്യപ്രതിഭകൾക്കായി സംഘടിപ്പിച്ച മത്സരത്തിൽ ഒന്നാം സ്ഥാനം: മഞ്ജു മൈക്കിൾ , രണ്ടാം സ്ഥാനം: ജോബി ബേബി , മൂന്നാം സ്ഥാനം: അശ്‌റഫ് ഉത്തുങ്ങാനകത്ത് എന്നിവർ കരസ്ഥമാക്കി.
പ്രശസ്ത സാഹിത്യകാരന്മാരായ ഇ. കരുണാകരൻ, ലാസർ ഡിസിൽവ, ധർമരാജ് മടപ്പള്ളി എന്നിവരടങ്ങിയ ജൂറിയാണ് വിജയികളെ തിരഞ്ഞെടുത്തത്. രചനകളുടെ ആവിഷ്കാര മികവ്, ഭാഷാ പ്രാവീണ്യം, പ്രമേയത്തിന്റെ ആഴം, സാമൂഹിക പ്രസക്തി എന്നീ ഘടകങ്ങൾ മുൻനിർത്തിയാണ് മികച്ച കഥകൾ തിരഞ്ഞെടുത്തതെന്ന് വിധികർത്താക്കൾ അറിയിച്ചു. കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവാസികൾ പ്രായഭേദമന്യേ മത്സരത്തിൽ പങ്കെടുത്തു.
വിജയികൾക്കുള്ള പുരസ്കാരങ്ങളും പ്രശംസാ പത്രങ്ങളും ഫെബ്രുവരി 13 വെള്ളിയാഴ്ച അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓപ്പൺ ഗ്രൗണ്ടിൽ വെച്ച് നടക്കുന്ന ‘മലബാർ മഹോത്സവം’ സാംസ്കാരിക സമ്മേളനത്തിൽ വിതരണം ചെയ്യും.
പ്രവാസി സമൂഹത്തിലെ സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച മത്സരത്തിന് ലഭിച്ച മികച്ച പങ്കാളിത്തം ആവേശകരമാണെന്നും, ഇത്തരം സാംസ്കാരിക-സാഹിത്യ പ്രവർത്തനങ്ങൾ വരും വർഷങ്ങളിലും തുടരുമെന്നും കെ.ഡി.എൻ.എ ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.








More Stories
ഗൾഫ് രാജ്യങ്ങളിൽ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു
ഇന്ത്യൻ മുസ്ലിം സംഘടനകളുടെ ഐക്യവേദിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസ്സോസിയേഷൻസ് (FIMA) റമദാൻ ഖബ്ക്ക സംഘടിപ്പിച്ചു.
കുവൈറ്റിൽ വിസ കാലാവധി നീട്ടി; സന്ദർശക വിസകൾക്ക് ഒരു മാസത്തെയും പ്രവാസികൾക്ക് മൂന്ന് മാസത്തെയും ഇളവ്