March 6, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ഇൻഫോക് ഹവല്ലി ബീറ്റ്സ് 2025 സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: ഇന്ത്യൻ നഴ്‌സസ് ഫെഡറേഷൻ ഓഫ് കുവൈത്ത് (ഇൻഫോക്) ഹവല്ലി റീജണൽ വാർഷിക പരിപാടിയായ ഹവല്ലി ബീറ്റ്സ് 2025, നവംബർ 7ന് ഇന്ത്യൻ സെൻട്രൽ സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു. ഇൻഫോക് ഹവല്ലി റീജണൽ കൺവീനർ വി.എസ് ശ്രീജിത്ത് അധ്യക്ഷത വഹിച്ച സംസ്കാരിക സമ്മേളനം മുബാറക്ക് അൽ കബീർ ഹോസ്പിറ്റലിലെ അസിസ്റ്റൻറ് ഡയറക്ടർ ഓഫ് നഴ്സിംഗ്, ശോഭന ഐസക് ഉദ്ഘാടനം ചെയ്തു.

ഇൻഫോക് ജനറൽ സെക്രട്ടറി ജോബി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. മുബാറക്ക് അൽ കബീർ ഹോസ്പിറ്റലിലെ അസിസ്റ്റൻറ് ഡയറക്ടർ ഓഫ് നഴ്സിംഗ് ഐഷ അൽ ലഹ്ദാൻ, ഇൻഫോക് കോർ കമ്മിറ്റി അംഗം ഗിരീഷ് കൃഷ്ണ, ഹവല്ലി റീജണൽ ട്രഷറർ ഇ.എസ് ശരത്, സൂസമ്മ വർഗീസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വിവിധ ഡിപ്പാർട്ട്മെൻറ് കളിലെ ഹെഡ് നേഴ്സുമാർ, ഇൻഫോക് സെൻട്രൽ, റീജണൽ കമ്മിറ്റി ഭാരവാഹികൾ, ഭാരവാഹികൾ, മറ്റ് റീജണൽ പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൽ ദീർഘകാലം പ്രശംസനീയമായ സേവനം അനുഷ്ഠിച്ച നഴ്സുമാരെ ആദരിച്ച സാംസ്കാരിക സമ്മേളനത്തിൽ ഹവല്ലി റീജണൽ ജനറൽ സെക്രട്ടറി സിജി ജോസ് സ്വാഗതവും പ്രോഗ്രാം കൺവീനർ റോസമ്മ അഗസ്റ്റിൻ നന്ദിയും പറഞ്ഞു. ഇൻഫോക് ഹവല്ലി റിജിയൺ അംഗങ്ങളും കുട്ടികളും ഒരുക്കിയ സംഗീത, നൃത്ത പരിപാടികൾ പരിപാടിയുടെ മുഖ്യ ആകർഷണം ആയിരുന്നു.

error: Content is protected !!