ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ഇന്ത്യൻ നാവികസേന കപ്പൽ ‘ഐ എൻ എസ് ടെഗ്’ കുവൈറ്റിൽ എത്തി. ഇന്ന് ഷുവൈഖ് തുറമുഖത്തെത്തിയ കപ്പലിനെ
കുവൈറ്റ് നാവിക സേനയിലെ മുതിർന്ന ഉദ്യോഗസ്ഥരും തുറമുഖ അധികൃതരും സ്വാഗതം ചെയ്തു. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും പ്രതിരോധ വിഭാഗം ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. ജൂലൈ 21 വരെയാണ് സന്ദർശനം.

ഏദൻ ഉൾക്കടലിൽ പൈറസി വിരുദ്ധ പ്രവർത്തനങ്ങൾ ഉൾപ്പെടെ നിരവധി ദൗത്യങ്ങൾക്കായി കപ്പൽ വിപുലമായി വിന്യസിച്ചിട്ടുണ്ട്. ഇന്ത്യയുടെ സമുദ്ര പങ്കാളി രാജ്യങ്ങളുടെ കടലിലെ സമുദ്ര സുരക്ഷയും മറ്റ് പ്രാദേശിക നാവികസേനകളുമായി അഭ്യാസങ്ങളും കപ്പൽ നടത്തുന്നു.
കപ്പലിന്റെ സന്ദർശനം വഴി ഇന്ത്യയും കുവൈറ്റും തമ്മിലുള്ള സൗഹൃദബന്ധം കൂടുതൽ ശക്തിപ്പെടുമെന്ന് ഇന്ത്യൻ എംബസി പത്രക്കുറിപ്പിൽ അറിയിച്ചു.
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
പുതുക്കിയ ഗതാഗത നിയമം പ്രാബല്യത്തിലായതോടെ സീറ്റ് ബെൽറ്റ്, ഫോൺ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ വൻ കുറവ്
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ