ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ അബ്ദലി ഏരിയയിൽ ഇന്ന് കോൺസുലർ ക്യാമ്പ് സംഘടിപ്പിച്ചു. കോൺസുലർ ക്യാമ്പ് ഫെബ്രുവരി 16 ന് രാവിലെ 9:30 മുതൽ വൈകിട്ട് 3:30 വരെ
സലാഹ് ഫലാഹ് ഫഹദ് ആസ്മി ഫാമിൽ (സുബിയ റോഡ്, ബ്ലോക്ക് 06, ചെറിയ ജാമിയ, അബ്ദലിക്ക് സമീപം) നടത്തിയത്. അംബാസഡർ ഡോ ആദർശ് സ്വൈകയും മറ്റ് എംബസി ഉദ്യോഗസ്ഥരും സമ്മിഹിതരായിരുന്നു.
ക്യാമ്പിൽ പാസ്പോർട്ട് പുതുക്കൽ, ഓൺലൈൻ ഫോം പൂരിപ്പിക്കൽ, ഫോട്ടോഗ്രാഫ്, പിസിസി അപേക്ഷകൾ, റിലേഷൻഷിപ്പ് സർട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസൻസ് എക്സ്ട്രാക്റ്റ്, ജനറൽ പവർ ഓഫ് അറ്റോർണി, സിഗ്നേച്ചർ അറ്റസ്റ്റേഷൻ, മറ്റ് പൊതു സാക്ഷ്യപ്പെടുത്തൽ, തൊഴിൽ പരാതികളുടെ രജിസ്ട്രേഷൻ തുടങ്ങിയ സേവനങ്ങൾ നൽകി. തൊഴിലാളികളുടെ പരാതി സ്വീകരിക്കാൻ ഉള്ള അവസരവും അധികൃതർ ഒരുക്കിയിരുന്നു.
More Stories
സാൽമിയ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ ഒരാൾ മരണപ്പെട്ടു
ഭാരതത്തിന്റെ സാംസ്കാരികതയുടെ അംബാസിഡര്‍മാരാണ് പ്രവാസികള്‍ – എം.പി. ക്യാപ്റ്റന്‍ ബ്രിജേഷ് ചൗത
ചെലവ് വർദ്ധന മൂലം 14 ലോളം അന്താരാഷ്ട്ര എയർലൈൻസ്സുകൾ കുവൈറ്റിൽ നിന്ന് പ്രവർത്തനം അവസാനിപ്പിച്ചു