ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: കുവൈറ്റിൽ നിന്നും ഹജ്ജിനുള്ള ആദ്യ വിമാനം ജൂലൈ മൂന്നിന് പുറപ്പെടും .
കൊവിഡ്-19 മഹാമാരി മൂലം തുടർച്ചയായി രണ്ട് വർഷത്തിനു ശേഷം, ഈ വർഷത്തെ മക്കയിലെക്കുള്ള തീർത്ഥാടകരുടെ ആദ്യ വിമാനം ജൂലൈ 3 ന് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുമെന്ന് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.
നിലവിലെ തീർഥാടന സീസണുമായി ബന്ധപ്പെട്ട സംയോജിത പദ്ധതിയെക്കുറിച്ച് ഡയറക്ടറേറ്റ് ജനറൽ ഫോർ സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഡയറക്ടർ ജനറൽ യൂസഫ് അൽ-ഫൗസാൻ ഒരു പത്രക്കുറിപ്പിൽ അറിയിച്ചു. ഏകദേശം 5,622 തീർഥാടകരെ പുണ്യഭൂമിയിലേക്ക് കൊണ്ടുപോകുന്നതിനുള്ള 20 വിമാനങ്ങളുടെ ഷെഡ്യൂളിംഗ് പൂർത്തിയായതായി അദ്ദേഹം വെളിപ്പെടുത്തി.
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
പുതുക്കിയ ഗതാഗത നിയമം പ്രാബല്യത്തിലായതോടെ സീറ്റ് ബെൽറ്റ്, ഫോൺ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ വൻ കുറവ്
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ