കുവൈറ്റ്: കുവൈറ്റ് തെക്കൻ ഉമ്മുൽ ഗറ (അംഗാറ) വ്യവസായ മേഖലയിൽ ചൊവ്വാഴ്ച രാവിലെ മരത്തടികൾ സൂക്ഷിച്ചിരുന്ന ഗോഡൗണിലുണ്ടായ വൻ തീപിടിത്തം അഗ്നിശമന സേന നിയന്ത്രണവിധേയമാക്കി.
വൻതോതിൽ മരത്തടികൾ സൂക്ഷിച്ചിരുന്നതിനാൽ തീ അതിവേഗം പടർന്നുപിടിക്കാൻ ഉയർന്ന സാധ്യതയുണ്ടായിരുന്നു. വിവരമറിഞ്ഞയുടൻ അഞ്ച് അഗ്നിശമന കേന്ദ്രങ്ങളിൽ നിന്നുള്ള യൂണിറ്റുകൾ സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി. തഹ്‌രീർ, ജഹ്‌റ ക്രാഫ്റ്റ്സ്, ഇസ്തിഖ്‌ലാൽ, മിഷ്‌റഫ്, അൽ-ഇസ്നാദ് എന്നീ കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ സംയുക്തമായാണ് തീയണയ്ക്കാനുള്ള ശ്രമങ്ങളിൽ ഏർപ്പെട്ടത്.

നിലവിൽ തീ പൂർണമായും നിയന്ത്രണത്തിലാണെന്നും, തീ വീണ്ടും പടരാതിരിക്കാനുള്ള മുൻകരുതലിന്റെ ഭാഗമായി കുവൈത്ത് ഫയർ ഫോഴ്സ് പ്രദേശം നിരീക്ഷിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു. ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള സുരക്ഷാ നടപടികൾ സ്വീകരിക്കാനും അധികൃതർ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.








More Stories
ഗൾഫ് രാജ്യങ്ങളിൽ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു
ഇന്ത്യൻ മുസ്ലിം സംഘടനകളുടെ ഐക്യവേദിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസ്സോസിയേഷൻസ് (FIMA) റമദാൻ ഖബ്ക്ക സംഘടിപ്പിച്ചു.
കുവൈറ്റിൽ വിസ കാലാവധി നീട്ടി; സന്ദർശക വിസകൾക്ക് ഒരു മാസത്തെയും പ്രവാസികൾക്ക് മൂന്ന് മാസത്തെയും ഇളവ്