കുവൈത്ത് സിറ്റി: കുവൈത്ത് ധനകാര്യ മന്ത്രി ഡോ. നൂറ അൽ-ഫസാം രാജിവച്ചതായി ഔദ്യോഗിക വാർത്താ ഏജൻസിയായ കുന റിപ്പോർട്ട് ചെയ്തു. അമീർ ഷെയ്ഖ് മിഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹ് രാജി സ്വീകരിച്ചതായി തിങ്കളാഴ്ച പുറത്തിറക്കിയ അമീരി ഉത്തരവിൽ പറയുന്നു.
രാജിക്ക് പിന്നിലെ കാരണമെന്താണെന്ന് ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. അതേസമയം, ഇലക്ട്രിസിറ്റി, ജലം, പുനരുപയോഗ ഊർജ്ജം എന്നീ വകുപ്പുകളുടെ മന്ത്രിയായ ഡോ. സബീഹ് അൽ-മുഖൈസീമിന് ധനകാര്യ മന്ത്രാലയത്തിന്റെ താൽക്കാലിക ചുമതല നൽകിയിട്ടുണ്ട്.
പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അൽ-അഹമ്മദ് അൽ-സബാഹിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ, 2024 ഓഗസ്റ്റിൽ നടന്ന ആദ്യ മന്ത്രിസഭാ പുനഃസംഘടനയിലാണ് ഡോ. നൂറ അൽ-ഫസാം ധനമന്ത്രിയായി നിയമിതയായത്.2024 മെയ് മാസത്തിൽ നിലവിലെ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് ശേഷമുള്ള രണ്ടാമത്തെ മന്ത്രിസഭയായിരുന്നു ഇത്.
അമീർ പാർലമെന്റ് പിരിച്ചുവിടുകയും ഭരണഘടനയുടെ ചില ഭാഗങ്ങൾ താൽക്കാലികമായി റദ്ദാക്കുകയും ചെയ്തതിന് ശേഷം രൂപീകരിക്കപ്പെട്ട ആദ്യ സർക്കാരായിരുന്നു ഇത്.








More Stories
ഗൾഫ് രാജ്യങ്ങളിൽ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു
ഇന്ത്യൻ മുസ്ലിം സംഘടനകളുടെ ഐക്യവേദിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസ്സോസിയേഷൻസ് (FIMA) റമദാൻ ഖബ്ക്ക സംഘടിപ്പിച്ചു.
കുവൈറ്റിൽ വിസ കാലാവധി നീട്ടി; സന്ദർശക വിസകൾക്ക് ഒരു മാസത്തെയും പ്രവാസികൾക്ക് മൂന്ന് മാസത്തെയും ഇളവ്