ഇന്ത്യക്ക് പുറമേ , കുവൈത്തിലും യു എ ഇ ലും പ്രവർത്തിച്ചു വരുന്ന നാഫോ ഗ്ലോബൽ എറണാകുളത്തു വെച്ച് കോൺക്ലേവും വിവിധ മേഖലകളിൽ നിന്നും തെരെഞ്ഞെടുത്തവർക്കുള്ള അവാർഡ് വിതരണവും സംഘടിപ്പിച്ചു.
കഴിഞ്ഞ ജൂലൈ 20 ന് എറണാകുളം ട്രാവൻക്കൂർ കോർട്ട് ഹോട്ടലിൽ നടന്ന ചടങ്ങിൽ മുൻ നെതർലാൻഡ് അംബാസഡർ ശ്രീ വേണു രാജാമണി IFS മുഖ്യാതിഥിയായിരുന്നു.
നാഫോ ലൈഫ് ടൈം അച്ചീവ്‌മെൻട് അവാർഡ് , നാഫോ രത്ന, നാഫോ ശ്രീ, നാഫോ ടൈറ്റൻ, നാഫോ സ്ടാൾവാർട്ട് അവാർഡുകളാണ് ചടങ്ങിൽ സമ്മാനിക്കപ്പെട്ടത്.
നാഫോ ഗ്ലോബലിന്റെ പരമോന്നത ബഹുമതിയായ നാഫോ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് പദ്മശ്രീ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായിക്കു ലഭിച്ചു. ഡോ: രമേശ് ആനന്ദദാസ്, എം എസ് നായർ, രാജൻ മേനോൻ, ബി എസ് പിള്ള, വിജയൻ കാരയിൽ, ഓ എൻ നന്ദ കുമാർ എന്നിവർക്ക് പുറമെ, വിജയ കുമാർ മേനോൻ, രാജശേഖരൻ നായർ, അരവിന്ദ് മേനോൻ എന്നിവരും നാഫോ പുരസ്‌ക്കാരങ്ങൾ എറ്റു വാങ്ങി.
2025 വർഷത്തെ മികച്ച വിദ്യാർത്ഥികൾക്കുള്ള നാഫോ എഡ്യു അവാർഡ്‌സിന് വിദ്യാ വിജയകുമാറും അവന്തിക മഹേഷും അർഹരായി
നാഫോയുടെ ഇരുപതാം വാര്ഷികത്തോടനുബന്ധിച്ഛ് നടപ്പിലാക്കിയ ഇരുപതു സാമൂഹ്യ-ക്ഷേമ പദ്ധതികളെ ക്കുറിച്ചും, തിരുവനന്തപുരം കോട്ടൺ ഹിൽ ഗവ: ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നാഫോ സ്ഥാപിച്ചു നൽകിയ അസ്‌ട്രോണോമി ലാബിനെ കുറിച്ചും നടന്ന ഓഡിയോ വിഷ്വൽ പ്രദർശനം മുഖ്യ ആകർഷ ണമായിരുന്നു.
എം എസ് നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ സി കൃഷ്ണ കുമാർ സ്വാഗതവും വിജയ കൃഷ്ണൻ, രാജീവ് മേനോൻ, ഓ എൻ സുരേഷ് കുമാർ, ശ്രീനി സി നായർ, സുനിതാ വിജയ്, ഹരീഷ് കുമാർ എന്നിവർ അനുമോദന പ്രസംഗവും നടത്തി. നാഫോ പാട്രൺമാരായ വിജയ് കെ നമ്പ്യാർ IFS, ജസ്റ്റിസ് എം ആർ ഹരിഹരൻ നായർ കുവൈത്തിൽ നിന്നും വിജയൻ നായർ , അനീഷ് നായർ, എന്നിവർ വീഡിയോ ആശംസകൾ നേർന്നു.
നവീൻ ചിങ്ങോരം മുഖ്യാതിഥിയേയും, ഉണ്ണികൃഷ്ണ കുറുപ്പ് അവാർഡ് ജേതാക്കളെയും സദസ്സിന് പരിചയപ്പെടുത്തി. ട്രഷറർ പി എസ് കൃഷ്ണ കുമാർ കൃതജ്ഞത രേഖപ്പെടുത്തി. തുടർന്ന് നടന്ന തെരെഞ്ഞെടുപ്പിൽ അടുത്ത രണ്ടു വര്ഷത്തെ കാലയളവിലേക്ക് താഴെ പറയുന്നവർ ഭാരവാഹികളായി.
പ്രസിഡന്റ് : വിജയൻ നായർ വി ആർ
സെക്രട്ടറി: മുരളി എസ് നായർ
ട്രഷറർ: പി എസ് കൃഷ്ണ കുമാർ
വൈസ് പ്രെസിഡന്റ് : സി കൃഷ്ണ കുമാർ
ജോയിന്റ് സെക്രട്ടറി : വിനയൻ മംഗലശ്ശേരി
ജോയിന്റ് ട്രഷറർ: പ്രദീപ് കുമാർ ടി കെ വി
കൂടാതെ പതിനാലംഗ ഭരണ സമിതിയേയും, ഏഴ് അംഗ ആസൂത്രണ, ഉപദേശക സമിതിയെയും യോഗം തെരെഞ്ഞെടുത്തു. റിട്ടയേർഡ് ഹൈക്കോടതി ജഡ്ജി ശ്രീ എം ആർ ഹരിഹരൻ നായർ , ശ്രി വിജയ് കെ നമ്പ്യാർ IFS, പ്രിൻസ് ആദിത്യ വർമ്മ എന്നിവർ പേട്രൺ മാരായി തുടരും.
രാജീവ് നായർ, ഒ എൻ സുരേഷ്‌കുമാർ, ശ്രീകാന്ത്
സുബ്ബരാമൻ,എ ആർ , ലക്ഷ്മി മഹേഷ് എന്നിവർ മുഖ്യ സംഘാടകാരായിരുന്നു





More Stories
ഡ്രോൺ ഭീഷണികളെ പ്രതിരോധിക്കാൻ കുവൈറ്റ് : 1.98 ബില്യൺ ഡോളറിന്റെ അത്യാധുനിക യുഎസ് നിർമ്മിത ഡ്രോൺ പ്രതിരോധ ആയുധങ്ങൾ വാങ്ങുന്നു
കുവൈറ്റ് സമുദ്രത്തിൽ മാലിന്യം തള്ളി ; സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിച്ചതിന് പിന്നാലെ പ്രതിയെ പിടികൂടി കോസ്റ്റ് ഗാർഡും പരിസ്ഥിതി അതോറിറ്റിയും
കുവൈറ്റിൽ വീണ്ടും മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ; വ്യോമപ്രതിരോധ സംവിധാനം സജീവം, രാജ്യത്തുടനീളം സൈറണുകൾ മുഴങ്ങി