ന്യൂസ് ബ്യൂറോ,കുവൈറ്റ്
കുവൈറ്റ് സിറ്റി : ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘ഓപ്പൺ ഹൗസ്’ നാളെ നടക്കും. എംബസി ഓഡിറ്റോറിയത്തിൽ നാളെ രാവിലെ 11 മണി മുതൽ 12 മണി വരെ ആയിരിക്കും ഓപ്പൺ ഹൗസ് നടക്കുക. അംബാസഡർ സിബി ജോർജ് മുഖ്യ അതിഥി ആയിരിക്കും. നേരത്തെ മാസംതോറും നടത്തിവന്നിരുന്ന ‘ഓപ്പൺ ഹൗസ്’ ഇപ്പോൾ എല്ലാ ആഴ്ചയും ആണ് നടത്തുന്നത്. എംബസി ഓഡിറ്റോറിയവും പാസ്പോർട്ട് ഔട്ട്സോഴ്സിംഗ് കേന്ദ്രങ്ങളും ഇതിന് വേദിയാകും.
കൊവിഡ് വാക്സിനേഷൻ സ്വീകരിച്ച് കുവൈറ്റ് എല്ലാ ഇന്ത്യക്കാർക്കും ഓപ്പൺ ഹൗസിൽ പങ്കെടുക്കുവാൻ അവസരം ഉണ്ടാകും.
ചോദ്യങ്ങൾ ഉന്നയിക്കാൻ ആഗ്രഹിക്കുന്നവർ
പേര് ,സിവിൽ ഐഡി നമ്പർ, പാസ്‌പോർട്ട് നമ്പർ, കുവൈറ്റിലെ ബന്ധപ്പെടാനുള്ള നമ്പറും വിലാസവും ഇമെയിൽ വഴി
amboff.kuwait@mea.gov.in എന്ന വിലാസത്തിലേക്ക് മെയിൽ അയക്കുക.





More Stories
ഇറാൻ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് കുവൈറ്റ് മന്ത്രിസഭ ; രാജ്യസുരക്ഷയ്ക്ക് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും
പഴയപള്ളി യുവജനപ്രസ്ഥാനം തിരുവോണപ്പുലരി 2026 കൂപ്പൺ പ്രകാശനം ചെയ്തു.
കുവൈറ്റ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഡിപ്പാർട്മെൻറ് പുതുക്കിയ ഔദ്യോഗിക പ്രവൃത്തി സമയം പ്രഖ്യാപിച്ചു